വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെബ് സീരീസില്‍ അഭിനയിക്കുമെന്ന വാര്‍ത്ത തള്ളി യുവരാജ് സിങ്

മുംബൈ: വെബ് സീരീസില്‍ അഭിനയിക്കാനൊരുങ്ങുകയാണെന്ന വാര്‍ത്ത തള്ളിക്കളഞ്ഞ് ഇന്ത്യകണ്ട എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിങ്. യുവരാജ് ഭാര്യ ഹസല്‍ കീച്ച് സഹോദരന്‍ സൊരാവര്‍ സിങ് എന്നിവര്‍ക്കുമൊപ്പം വെബ് സീരീസില്‍ അഭിനയിക്കുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, ഇത്തരമൊരു വാര്‍ത്ത ശരിയല്ലെന്നും സഹോദരനാണ് അഭിനയിക്കുന്നതെന്നും യുവരാജ് വ്യക്തമാക്കി.

വെബ് സീരീസുമായി ബന്ധപ്പെട്ട് പുറത്തുവന്ന എല്ലാ വാര്‍ത്തകളും പൂര്‍ണമായും ശരിയല്ലെന്ന് യുവരാജ് ട്വിറ്ററിലൂടെ അറിയിച്ചു. താന്‍ വെബ് സീരീസില്‍ അഭിനയിക്കുമെന്ന വാര്‍ത്ത തെറ്റാണ്. തന്റെ സഹോദരനാണ് വെബ് സീരീസിലെ പ്രധാന റോള്‍ കൈകാര്യം ചെയ്യുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ അത് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

എഎഫ്‌സി കപ്പ്; ആദ്യപാദത്തില്‍ മാലിദ്വീവ്‌സ് ടീമിനോട് തോറ്റ് ബെംഗളുരുഎഎഫ്‌സി കപ്പ്; ആദ്യപാദത്തില്‍ മാലിദ്വീവ്‌സ് ടീമിനോട് തോറ്റ് ബെംഗളുരു

yuvrajsinghnotinwebseries

യുവരാജിന്റെ ഇളയ സഹോദരനായ സരോവര്‍ സിങ് ആയിരിക്കും സീരീസിലെ കേന്ദ്ര കഥാപാത്രമെന്ന് കഴിഞ്ഞദിവസം താരത്തിന്റെ അമ്മ ശബ്‌നം സിങ് പറഞ്ഞിരുന്നു. താന്‍ തികച്ചും അഭിമാനിക്കുന്നുവെന്ന് യുവരാജിന്റെ അമ്മ പറഞ്ഞു. യഥാര്‍ഥ യുവരാജ് സിങ്ങിനേയും സരോവര്‍ സിങ്ങിനേയും ലോകം കാണാനിരിക്കുകയാണ്. രണ്ട് മക്കളെക്കുറിച്ചും മകന്റെ ഭാര്യയെക്കുറിച്ചും തനിക്ക് അഭിമാനിക്കാമെന്നും അമ്മ പറയുന്നുണ്ട്.

വിലക്കിനുശേഷം ആദ്യ കളിക്കിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയംവിലക്കിനുശേഷം ആദ്യ കളിക്കിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

അസം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡ്രീം ഹൗസ് പ്രൊഡക്ഷന്‍സ് ആണ് വെബ് സീരീസിന് പിന്നില്‍. ബോളിവുഡ് സിനിമയ്ക്കായി എഴുതിയിട്ടുള്ള വിപിന്‍ ഉദയ് ലാല്‍ വെബ് സീരീസിനൊപ്പമുണ്ട്. കൂടാതെ ചില ബോളിവുഡ് താരങ്ങളും സീരീസില്‍ പ്രത്യക്ഷപ്പെടുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ച യുവരാജ് ഇപ്പോള്‍ ചില ടി20 ടൂര്‍ണമെന്റുകളില്‍ കളിക്കുന്നുണ്ട്.

Story first published: Thursday, February 20, 2020, 11:34 [IST]
Other articles published on Feb 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X