Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ഇന്ത്യന്‍ താരം വേണുഗോപാല്‍ റാവു ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വേണുഗോപാല്‍ റാവു ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ആന്ധ്ര സ്വദേശിയായ റാവു ഇന്ത്യയ്ക്കുവേണ്ടിയും ഐപിഎല്ലിലും കളിച്ചിട്ടുണ്ട്. 2005 ജൂലൈ 30ന് ശ്രീലങ്കയ്ക്കെതിരെ അരങ്ങേറിയ റാവു 16 ഏകദിന മത്സരങ്ങളില്‍ നിന്നും 218 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യന്‍ മധ്യനിരയുടെ പ്രതീക്ഷയായി ടീമിലെത്തിയ താരത്തിന് ഒരു അര്‍ധശതകം മാത്രമാണ് നേടാനായത്.

venugopal rao

അണ്ടര്‍ ടീമുകളിലൂടെ ശ്രദ്ധേയനായ കളിക്കാരനാണ് റാവു. 2000ല്‍ ലോകകപ്പ് നേടിയ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെ അംഗവുമായിരുന്നു. 2006 മെയ് 23ന് വിന്‍ഡിസിനെതിരായ ഏകദിനത്തിനുശേഷം ഇന്ത്യന്‍ ടീമിലെത്തിയിട്ടില്ല. 2008-14 കാലയളവില്‍ ഐപിഎല്ലില്‍ ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ താരമായിരുന്നു. 65 ഐപിഎല്‍ മത്സരങ്ങളില്‍ ടീമിനായി ഇറങ്ങി. ശരാശരി പ്രകടനം മാത്രമാണ് താരത്തിന് നടത്താനായത്.

രഞ്ജി ട്രോഫിയില്‍ ആന്ധ്രാ പ്രദേശിന്റെ ക്യാപ്റ്റനായിരുന്നു. ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയും രഞ്ജി ട്രോഫിയില്‍ കളിച്ചു. 121 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ നിന്നും 7,081 റണ്‍സ് നേടി. 17 സെഞ്ച്വറികളും 30 അര്‍ധശതകവും നേടിയിട്ടുണ്ട്. ഭാവി ജീവിതത്തില്‍ താരത്തിന് എല്ലാവിധ ആശംസയും നേരുന്നതായി ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും മുപ്പത്തിയേഴുകാരന്‍ വിരമിച്ചതായി അസോസിയേഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

Story first published: Wednesday, July 31, 2019, 11:45 [IST]
Other articles published on Jul 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+