Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ആദ്യ മല്‍സരം... ഇതാ മഞ്ജരേക്കറുടെ ഇന്ത്യന്‍ ടീം, രാഹുലിന് ഇടമില്ല, ഭുവിയും ഔട്ട്!!

മുംബൈ: കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജൂണ്‍ അഞ്ചിനാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. സന്നാഹ മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡിനോടു തോറ്റെങ്കിലും ബംഗ്ലാദേശിനെ തകര്‍ത്തുവിടാനായത് ലോകകപ്പില്‍ ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ലോകകപ്പിലെ ആദ്യ കളിയിലെ ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

manj

ബംഗ്ലാദേശിനെതിരായ സന്നാഹത്തില്‍ നാലാമായി ഇറങ്ങി സെഞ്ച്വറിയുമായി തിളങ്ങിയ ലോകേഷ് രാഹുലിനെ മഞ്ജരേക്കര്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ലെന്നതാണ് രസകരമായ കാര്യം. രാഹുലിനു പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെയാണ് മഞ്ജരേക്കര്‍ നാലാമനായി ടീമിലെടുത്തത്. അഞ്ചാം നമ്പറില്‍ ദിനേഷ് കാര്‍ത്തികിനു പകരം കേദാര്‍ ജാദവിനെയും അദ്ദേഹം പ്ലെയിങ് ഇലവനിലെടുത്തു.

പേസര്‍ ഭുവനേശ്വര്‍ കുമാറിനും മഞ്ജരേക്കറുടെ ടീമില്‍ അവസരമില്ല. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണ് ഇന്ത്യയുടെ പേസ് ബൗളിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും ടീമിലെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ തഴയപ്പെട്ടു. രണ്ടു സന്നാഹ മല്‍സരങ്ങളിലും ബാറ്റിങില്‍ താരം മികച്ച പ്രകടനം നടത്തിയിരുന്നു.

മഞ്ജരേക്കറുടെ ഇന്ത്യന്‍ ഇലവന്‍
ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍.

Story first published: Wednesday, May 29, 2019, 17:09 [IST]
Other articles published on May 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+