Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡേ നൈറ്റ് ടെസ്റ്റ്; 'പിങ്ക് ബോള്‍ ബാറ്റ്‌സ്മാന്മാരെ കുഴക്കും, ബൗളര്‍മാരെ തുണയ്ക്കും'

മുംബൈ: ഇന്ത്യ ചരിത്രത്തിലാദ്യമായി പകല്‍ രാത്രി ടെസ്റ്റ് മത്സരത്തിനൊരുങ്ങവെ മുന്നറിയിപ്പുമായി മുന്‍താരം മദന്‍ ലാല്‍. മത്സരത്തിനുപയോഗിക്കുന്ന പിങ്ക് ബോള്‍ ബാറ്റ്‌സ്മാന്മര്‍ക്ക് വെല്ലുവിളിയായിരിക്കുമെന്നാണ് മദന്‍ ലാലിന്റെ വിലയിരുത്തല്‍. ബൗളര്‍മാരെ പന്ത് സഹായിക്കും. പന്ത് ഇരുവശങ്ങളിലേക്കും തിരിഞ്ഞേക്കാമെന്നും ഇത് ബാറ്റ്‌സ്മാന്മാര്‍ക്ക് തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗ്ലാദേശിനെതിരായ ആദ്യ മത്സരം ഇന്ത്യ ഇന്നിങ്‌സിനും 130 റണ്‍സിനും ജയിച്ചിരുന്നു. നവംബര്‍ 22ന് കൊല്‍ക്കത്തയിലാണ് ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മാച്ചിന് ഇന്ത്യ ഇറങ്ങുന്നത്. ഇത്തരമൊരു മത്സരത്തെ താന്‍ അനുകൂലിക്കുന്നതായി മദന്‍ലാല്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിനുവേണ്ടി ചിലതെല്ലാം ചെയ്യേണ്ടുന്ന സമയമാണിത്. അതുകൊണ്ടുതന്നെ പിങ്ക് ബോള്‍ ക്രിക്കറ്റിനെ താന്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറയുന്നു.

madanlal

ബംഗ്ലാദേശിന്റെ ബാറ്റിങ് ലൈനപ്പ് മോശമാണ്. പിങ്ക് ബോളിനു മുന്നിലും അവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല. ടെസ്റ്റ് മത്സരം കളിക്കുമ്പോള്‍ വിക്കറ്റില്‍ ഉറച്ചുനില്‍ക്കേണ്ടതുണ്ട്. എന്നാല്‍, ബംഗ്ലാദേശിന്റെ ഭാഗത്തുനിന്നും അത്തരമൊരു നീക്കം കാണുന്നില്ല. പത്തുവര്‍ഷത്തോളമായി ടെസ്റ്റ് ക്രിക്കറ്റില്‍ സജീവമായ ബംഗ്ലാദേശിന് ഇനിയും അതില്‍ മികവുകാട്ടാനായില്ലെന്നത് അവരുടെ പോരായ്മയാണെന്നും മദന്‍ ലാല്‍ പറഞ്ഞു.

Story first published: Monday, November 18, 2019, 16:58 [IST]
Other articles published on Nov 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+