വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്നു മാസത്തെ എംഎല്‍എ ശമ്പളവും ബിസിസിഐ പെന്‍ഷനും... സംഭാവന നല്‍കി മുന്‍ ഓള്‍റൗണ്ടര്‍

ലക്ഷ്മി രത്തന്‍ ശുക്ലയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തത്

കൊല്‍ക്കത്ത: ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറും ഇപ്പോള്‍ ബംഗാളിലെ കായിക മന്ത്രിയുമായ ലക്ഷ്മിരത്തന്‍ ശുക്ല തന്റെ മൂന്നു മാസത്തെ എംഎല്‍എ ശമ്പളവും ബിസിസിഐയുടെ പെന്‍ഷനും കൊറോണ വൈറലസിനെതിരായ പോരാട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. ഈ സമയത്തിന്റെ ആവശ്യം ഇതാണ്. നമ്മളെല്ലാം കഴിവിന്റെ പരമാവധി സര്‍ക്കാരിന് സംഭാവന ചെയ്യണം. താന്‍ ഇതിനകം മൂന്നു മാസത്തം ശമ്പളവും ബിസിസിഐ നല്‍കി വരുന്ന മൂന്നു മാസത്തെ പെന്‍ഷനും സര്‍ക്കാരിന് സംഭാവന ചെയ്തുവെന്നും ശുക്ല ദേശീയ മാധ്യമത്തോടു പറഞ്ഞു.

shukla

2015ലാണ് 38 കാരനായ താരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. തൊട്ടടുത്ത വര്‍ഷം ശുക്ല രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ചെയ്തു. അതിന് അടുത്ത വര്‍ഷം അസംബ്ലി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് എംഎല്‍എയായ അദ്ദേഹം മമത ബാനര്‍ജി മന്ത്രിസഭയിലെ കായിക മന്ത്രിയാവുകയും ചെയ്യുകയായിരുന്നു.

1999ല്‍ ഇന്ത്യക്കു വേണ്ടി മൂന്നു ഏകദിന മല്‍സരങ്ങളില്‍ ശുക്ല കളിച്ചിട്ടുണ്ട്. ദേശീയ ടീമില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും താരം ബംഗാളിനു വേണ്ടി കളിക്കുന്നത് തുടരുകയായിരുന്നു. 2011-12 സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിനെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ശുക്ലയ്ക്കു കഴിഞ്ഞു. അന്നു കരുത്തരായ മുംബൈയെ ഫൈനലില്‍ വീഴ്ത്തിയായിരുന്നു മുംബൈയുടെ കിരീടധാരണം. 2012ലെ ഐപിഎല്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെയും ഭാഗമായിരുന്നു ശുക്ല. കെകെആറിനെക്കൂടാതെ പഴയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ടീമുകള്‍ക്കു വേണ്ടിയും താരം കളിച്ചു.

സ്‌കോട്ടിഷ് കുപ്പായത്തില്‍ ദ്രാവിഡോ? ഞെട്ടേണ്ട, 11 മല്‍സരങ്ങള്‍ കളിച്ചു! സംഭവം 2003ല്‍സ്‌കോട്ടിഷ് കുപ്പായത്തില്‍ ദ്രാവിഡോ? ഞെട്ടേണ്ട, 11 മല്‍സരങ്ങള്‍ കളിച്ചു! സംഭവം 2003ല്‍

ഇത്രും പണം എങ്ങോട്ട് കൊണ്ടു പോവാനാ... റൊണാള്‍ഡോയെ കണ്ടു പഠിക്കൂ, കോലിക്കു വിമര്‍ശനംഇത്രും പണം എങ്ങോട്ട് കൊണ്ടു പോവാനാ... റൊണാള്‍ഡോയെ കണ്ടു പഠിക്കൂ, കോലിക്കു വിമര്‍ശനം

കപ്പിലല്ല കാര്യം, പ്രിയ ടീം മുംബൈയോ, ചെന്നൈയോ അല്ല! ഫേവറിറ്റ് ഐപിഎല്‍ ടീം അവരെന്ന് ഹര്‍മന്‍പ്രീത്കപ്പിലല്ല കാര്യം, പ്രിയ ടീം മുംബൈയോ, ചെന്നൈയോ അല്ല! ഫേവറിറ്റ് ഐപിഎല്‍ ടീം അവരെന്ന് ഹര്‍മന്‍പ്രീത്

137 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ കളിച്ച ശുക്ല 35 എന്ന മോശമല്ലാത്ത ബാറ്റിങ് ശരാശരിയില്‍ 6217 റണ്‍സെടുത്തിട്ടുണ്ട്. 141 ലിസ്റ്റ് എ മല്‍സരങ്ങളില്‍ നിന്നും 2997 റണ്‍സും ഓള്‍റൗണ്ടര്‍ നേടിയിട്ടുണ്ട്. നാലു സെഞ്ച്വറികളും 13 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

അതേസമയം, ഇന്ത്യയില്‍ 735 പേര്‍ക്കാണ് ഇതിനകം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ബംഗാളില്‍ 10 പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ഒരാള്‍ മരണത്തിനു കീഴടങ്ങി. രാജ്യത്താകെ ഇതുവരെ 17 പേരാണ് മരണണപ്പെട്ടത്.

Story first published: Friday, March 27, 2020, 17:07 [IST]
Other articles published on Mar 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X