വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ്-19: ഗംഭീരം ഗംഭീര്‍... രണ്ടു വര്‍ഷം ശമ്പളം വേണ്ട, സംഭാവന ചെയ്ത് മുന്‍ താരം

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു താരം സംഭാവന ചെയ്തത്

ദില്ലി: ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓപ്പണറും ഇപ്പോള്‍ ദില്ലിയില്‍ നിന്നുള്ള ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍ കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ രണ്ടു വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. ട്വിറ്ററിലൂടെയാണ് കിഴക്കന്‍ ദില്ലിയില്‍ നിന്നുള്ള എംപി കൂടിയായ ഗംഭീര്‍ ഇക്കാര്യമറിയിച്ചത്. രാജ്യം തങ്ങള്‍ക്കു വേണ്ടി എന്താണ് ചെയ്യുന്നതെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ യഥാര്‍ഥ ചോദ്യം നിങ്ങള്‍ക്കു രാജ്യത്തിനു വേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്നതാണ്. രണ്ടു വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഞാന്‍ സംഭാവന ചെയ്യുകയാണ്. നിങ്ങളും ഇതുപോലെ മുന്നോട്ടു വരണമെന്നും ട്വിറ്ററിലൂടെ ഗംഭീര്‍ ആവശ്യപ്പെട്ടു.

Gautam Gambhir donates two year's salary to PM-CARES Fund | Oneindia Malayalam
gambhir

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌കാ ശര്‍മയും ചേര്‍ന്ന് നേരത്തേ പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയിരുന്നു. തുക എത്രയെന്നു കോലി വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ മൂന്നു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കോലിയും അനുഷ്‌കയും ചേര്‍ന്നു സംഭാവന ചെയ്തതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ 80 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. നാലു വ്യത്യസ്ത ദുരിതാശ്വാസ നിധിയിലേക്കായിരുന്നു ഇത്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും നിലവിലെ ബിസിസിഐ പ്രസിഡന്റും മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും 50 ലക്ഷം വീതമാണ് സംഭാവന ചെയ്തത്.

ഇന്ത്യ ലോകകപ്പ് നേടിയത് ധോണിയുടെ സിക്‌സര്‍ കൊണ്ടല്ല! എന്തിന് ഇത്രയും കൈയടി? വിമര്‍ശിച്ച് ഗംഭീര്‍ഇന്ത്യ ലോകകപ്പ് നേടിയത് ധോണിയുടെ സിക്‌സര്‍ കൊണ്ടല്ല! എന്തിന് ഇത്രയും കൈയടി? വിമര്‍ശിച്ച് ഗംഭീര്‍

എങ്ങനെ മറക്കും ആ സിക്സര്‍? ഇന്ത്യ ലോകം കീഴടക്കിയിട്ട് 9 വര്‍ഷം... ഫൈനലിലെ ഹീറോ ധോണി മാത്രമല്ലഎങ്ങനെ മറക്കും ആ സിക്സര്‍? ഇന്ത്യ ലോകം കീഴടക്കിയിട്ട് 9 വര്‍ഷം... ഫൈനലിലെ ഹീറോ ധോണി മാത്രമല്ല

കൊവിഡ്-19: കോലിക്കൂട്ടത്തിന് ആശ്വാസം... ശമ്പളം വെട്ടിക്കുറയ്ക്കില്ല, സൂചന നല്‍കി ബിസിസിഐകൊവിഡ്-19: കോലിക്കൂട്ടത്തിന് ആശ്വാസം... ശമ്പളം വെട്ടിക്കുറയ്ക്കില്ല, സൂചന നല്‍കി ബിസിസിഐ

മാര്‍ച്ച് 31നും ഏപ്രില്‍ ഒന്നിനും ഇടയില്‍ മാത്രം ഇന്ത്യയില്‍ 437 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 50 പേര്‍ രാജ്യത്ത് ഇതുവരെ മരിച്ചു കഴിഞ്ഞുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ ആകെ 1965 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 1764 പേര്‍ ചികില്‍സയിലാണ്. 150 പേര്‍ക്കാണ് രോഗം ഭേദമായത്.

Story first published: Thursday, April 2, 2020, 12:21 [IST]
Other articles published on Apr 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X