അഭിഷേക് നായര്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു
മുംബൈ: മലയാളി വേരുകളുള്ള ക്രിക്കറ്റ് താരം അഭിഷേക് നായര്‍ ആഭ്യന്തര ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. നീണ്ട 15 വര്‍ഷത്തെ കരിയറിനാണ് 36കാരനായ അഭിഷേക് വിരാമമിട്ടത്. മുംബൈയ്ക്കുവേണ്ടി ദീര്‍ഘകാലം കളിച്ച അഭിഷേക് ടീമിന് രഞ്ജി കിരീടം നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ദിനേഷ് കാര്‍ത്തിക്, ശ്രേയസ് അയ്യര്‍, ഉന്‍മുക്ത് ചന്ദ് എന്നിവരുടെ ഉപദേശകനായും പ്രവര്‍ത്തിച്ചു.
ഇന്ത്യയ്ക്കുവേണ്ടി 3 ഏകദിന മത്സരങ്ങളില്‍ കളിച്ചെങ്കിലും മികവ് കാട്ടാനായില്ല. ധോണിയുടെ കീഴില്‍ 2009ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. എന്നാല്‍, സ്ഥിരതകാട്ടാനാകാത്തതോടെ പുറത്താവുകയായിരുന്നു. നിലവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫ് ആയി ജോലി ചെയ്യുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയും അഭിഷേക് ഉപദേശകനായി.

മുംബൈയ്ക്കുവേണ്ടി 103 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2017-18 സീസണില്‍ പുതുച്ചേരിയിലേക്ക് മാറിയശേഷം നാല് മത്സരങ്ങളും കളിച്ചു. 103 മത്സരങ്ങളില്‍ നിന്നും 5749 റണ്‍സ് നേടി. 13 സെഞ്ച്വറികളും 32 അര്‍ധശതകങ്ങളും സ്വന്തമാക്കി. 259 ആണ് ഉയര്‍ന്ന സ്‌കോര്‍. ഓള്‍റൗണ്ടര്‍ കൂടിയായ താരം 173 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ബ്രണ്ടന്‍ മക്കുല്ലം മുഖ്യ പരിശീലകനായ കൊല്‍ക്കത്തയുടെ ഫീല്‍ഡിങ് കോച്ചും ഉപദേശകനുമാണ് ഇപ്പോള്‍ അഭിഷേക്. മനോഹരമായ കരിയറിന് വിരാമമിടുകയാണെന്നും ഏവര്‍ക്കും നന്ദിപറയുകയാണെന്നും താരം തന്റെ ട്വിറ്ററിലൂടെ അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications