For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണി വിരമിക്കാനുള്ള കാരണമെന്ത്? ആര്‍ പി സിങ് പറയുന്നതിങ്ങനെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിപ്പിച്ചാണ് എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019ലെ ഏകദിന ലോകകപ്പിലെ പരാജയത്തിന് ശേഷം ടീമില്‍ നിന്ന് വിട്ടുനിന്ന ധോണി ദേശീയ ജഴ്‌സിയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ആഗസ്റ്റ് 15ന് രാത്രി ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഇപ്പോഴിതാ ധോണി വിരമിക്കാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍പി സിങ്. പഴയതുപോലെ ഫിനിഷര്‍ എന്ന നിലയില്‍ മികവ് കാട്ടാന്‍ കഴിയില്ലെന്ന് മനസിലാക്കിയതിനാലാവും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നാണ് ആര്‍ പി സിങ് അഭിപ്രായപ്പെട്ടത്. ' തീര്‍ച്ചയായും ധോണി ടി20യില്‍ സൂപ്പര്‍ താരമാണ്. അതിനാല്‍ ടി20 ലോകകപ്പ് വരെ അദ്ദേഹം കാത്തിരിക്കണമായിരുന്നു.

rpsinghanddhoni

എന്നാല്‍ പ്രായവും കായിക ക്ഷമതയുമാവും ഇത്തരമൊരു വിരമിക്കല്‍ തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. 2019ലെ ലോകകപ്പില്‍ നാലാം നമ്പറിലിറങ്ങുകയെന്നത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. അദ്ദേഹം മികച്ച രീതിയില്‍ മത്സരം ഫിനിഷ് ചെയ്യുകയും ചെയ്തു. എന്നാല്‍ പഴയതുപോലെ മത്സരം ഫിനിഷ് ചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്ന് അദ്ദേഹത്തിന് തോന്നിക്കാണും. അതിനാലാവും വിരമിക്കല്‍ തീരുമാനത്തിലേക്ക് ധോണി എത്തിയത്'-ആര്‍പി സിങ് പറഞ്ഞു.

2007ലെ ടി20 ലോകകപ്പ് ധോണിയെ സംബന്ധിച്ച് കരിയറില്‍ വഴിത്തിരിവായ ഒന്നായിരുന്നു. പ്രഥമ ടി20 ലോകകപ്പില്‍ത്തന്നെ നായകനായി ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. അന്ന് ടീമില്‍ നിര്‍ണ്ണായക റോളായിരുന്നു ആര്‍ പി സിങ്ങിന് ഉണ്ടായിരുന്നത്. അവസരം മുതലെടുത്ത് മികച്ച പ്രകടനം തന്നെ ആര്‍പി സിങ് പുറത്തെടുത്തിരുന്നു. ടി20 ലോകകപ്പിലെ പ്രകടനത്തിന് ധോണിയുടെ നിര്‍ദേശങ്ങള്‍ സഹായിച്ചുവെന്ന് നേരത്തെ ആര്‍പി സിങ് വ്യക്തമാക്കിയിരുന്നു.

പാകിസ്താനെതിരായ ഫൈനലില്‍ പാക് താരം കമ്രാന്‍ അക്മലിനെ ക്ലീന്‍ബൗള്‍ഡ് ചെയ്യാനുള്ള വഴി പറഞ്ഞുതന്നത് ധോണിയാണെന്നും മത്സരത്തെ സസൂക്ഷ്മം വീക്ഷിക്കുന്ന നായകനാണ് ധോണിയെന്നും ആര്‍പി സിങ് പറഞ്ഞിരുന്നു. ഇന്ത്യക്കുവേണ്ടി 14 ടെസ്റ്റില്‍ നിന്ന് 40 വിക്കറ്റും 58 ഏകദിനത്തില്‍ നിന്ന് 69 വിക്കറ്റും 10 ടി20യില്‍ നിന്ന് 15 വിക്കറ്റും ആര്‍പി സിങ് വീഴ്ത്തിയിട്ടുണ്ട്.

ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ്,കൊച്ചിന്‍ ടസ്‌കേഴ്‌സ് കേരള,മുംബൈ ഇന്ത്യന്‍സ്,റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു,റൈസിങ് പൂനെ സൂപ്പര്‍ ജെയ്ന്റ്‌സ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ആര്‍പി സിങ് 82 മത്സരങ്ങളില്‍ നിന്നായി 90 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 39ാം വയസിലാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങളും അദ്ദേഹം സമ്മാനിച്ചു. മൂന്ന് ഐസിസി കിരീടം നേടിയ ഏക നായകനും ധോണിയാണ്. വിക്കറ്റ് കീപ്പറായും നായകനായും ഫിനിഷറായും ധോണിയുടെ റെക്കോഡുകള്‍ മികച്ചതാണ്.

Story first published: Sunday, August 30, 2020, 13:01 [IST]
Other articles published on Aug 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+