ലോകകപ്പ്: കിരീടം അവര്‍ക്കു തന്നെ, സംശയം വേണ്ട!! ഫൈനലില്‍ ഇവരിലൊരാള്‍ എതിരാളിയെന്ന് ഗംഭീര്‍
ദില്ലി: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഈ മാസം 30ന് ഇംഗ്ലണ്ടില്‍ ആരവമുയരാനിരിക്കെ ക്രിക്കറ്റ് ലോകത്ത് ചൂടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. ആരാവും ലോര്‍ഡ്‌സില്‍ നടക്കുന്ന കലാശക്കളിയില്‍ കപ്പുയര്‍ത്തുകയെന്ന കാര്യത്തിലാണ് ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ പോര്. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യ എന്നിവരാണ് കിരീടസാധ്യതയില്‍ മുന്‍പന്തിയിലുള്ള ടീമുകള്‍.
ലോകകപ്പില്‍ ആര് ജേതാവാകുമെന്നും ഫൈനലിലെത്തുക ആരൊക്കെയായിരിക്കുമെന്നും പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.

കപ്പ് ഓസ്‌ട്രേലിയക്കു തന്നെ
നിലവിലെ ചാംപ്യന്‍ാരായ ഓസ്‌ട്രേലി തന്നെ കപ്പടിക്കുമെന്ന് ഉറപ്പിച്ചു പറയുകയാണ് ഗംഭീര്‍. ലോകകപ്പ് തുടര്‍ച്ചയായി രണ്ടാം തവണയും ഓസീസ് തന്നെ നേടും.
ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന ഫൈനലിലെ ഒരു ടീം തീര്‍ച്ചയായും ഓസ്‌ട്രേലിയ തന്നെയായിരിക്കും. രണ്ടാമത്തെ ടീം ഏതായിരിക്കുമെന്ന കാര്യത്തില്‍ മാത്രമാണ് സംശയമുള്ളത്. ഇന്ത്യയോ, ഇംഗ്ലണ്ടോ ആയിരിക്കും കലാശക്കളിയില്‍ ഓസീസിന്റെ എതിരാളികളെന്നാണ് ഗംഭീര്‍ പ്രവചിക്കുന്നത്.

രോഹിത്തിന്റെയും കോലിയുടെയുടെയും പ്രകടനം
ലോകകപ്പില്‍ മുന്നേറണമെങ്കില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ഇന്ത്യക്ക് ഏറെ ആശ്രയിക്കേണ്ടി വരുമെന്ന് ഗംഭീര്‍ പറയുന്നു. രണ്ടു പേരും പരമാവധി റണ്‍സ് അടിച്ചെടുത്താല്‍ മാത്രമേ ഇന്ത്യക്കു പ്രതീക്ഷയ്ക്ക് വകയുള്ളൂ. ബൗളിങില്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും തുറുപ്പുചീട്ട്.
വളരെ ആവേശകരമായ ലോകകപ്പായിരിക്കും ഇത്. ആറു ടീമുകള്‍ തമ്മിലാണ് കിരീടത്തിനു വേണ്ടി പ്രധാനമായും പോരാടുന്നത്. ഓരോ ടീമിനും പ്രാഥമിക റൗണ്ടില്‍ ഒമ്പതു കളികളുണ്ടെങ്കിലും എല്ലാം ഒരുപോലെ നിര്‍ണായകമായിരിക്കുമെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

വോണും ഓസീസിനൊപ്പം
ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസമായ ഷെയ്ന്‍ വോണും ഈ ലോകകപ്പിലെ ചാംപ്യന്‍മാരാവാന്‍ ഏറ്റവുമധികം സാധ്യതയുള്ളത് സ്വന്തം രാജ്യം തന്നെയാണെന്ന് പ്രവചിച്ചിരുന്നു. ലോകകപ്പിനു മുമ്പ് ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ക്കെതിരേ നേടിയ പരമ്പര വിജയങ്ങള്‍ ഓസീസിന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. വിലക്ക് കഴിഞ്ഞ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ തിരിച്ചെത്തിയതും ഓസീസിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായി വോണ്‍ ചൂണ്ടിക്കാട്ടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications