വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതിയ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ബാപ്പു നഡ്കര്‍നി അന്തരിച്ചു

മുംബൈ: ക്രിക്കറ്റ് റെക്കോര്‍ഡ് പുസ്തകത്തില്‍ ഒട്ടേറെ തവണ കടന്നുകൂടിയ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ബാപ്പു നഡ്കര്‍നി(86) അന്തരിച്ചു. മുംബൈയിലെ വസതിയില്‍വെച്ച് വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് മരുമകന്‍ വിജയ് ഖേര്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. ക്രിക്കറ്റില്‍നിന്നും വിരമിച്ച ശേഷം ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. നഡ്കര്‍നിയുടെ വിയോഗത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അമിതാഭ് ബച്ചന്‍, വസിം ജാഫര്‍, ഹര്‍ഷ ഭോഗ്ലെ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

1955ല്‍ ന്യൂസിലന്‍ഡിനെതിരെ ഡല്‍ഹിയിലായിരുന്നു ഇടം കൈയന്‍ സ്പിന്‍ബൗളറും ഇടംകൈയന്‍ ബാറ്റ്‌സ്മാനുമായ നഡ്കര്‍നിയുടെ അരങ്ങേറ്റം. ഇന്ത്യയ്ക്കുവേണ്ടി 41 മത്സരങ്ങളില്‍ കളിച്ചു. 1414 റണ്‍സ് ആണ് സമ്പാദ്യം. 88 വിക്കറ്റുകളും വീഴ്ത്തി. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കു കാണിക്കുന്നതിന്റെ പേരിലാണ് നഡ്കര്‍നി ഏറെ പ്രശസ്‌നായതും റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയതും.

ഏകദിനത്തില്‍ 100 വിക്കറ്റ് തികച്ച് കുല്‍ദീപ്; ഹര്‍ഭജനെയും കുംബ്ലെയെയും കടത്തിവെട്ടിഏകദിനത്തില്‍ 100 വിക്കറ്റ് തികച്ച് കുല്‍ദീപ്; ഹര്‍ഭജനെയും കുംബ്ലെയെയും കടത്തിവെട്ടി

bapunadkarni

കരിയറില്‍ 9165 പന്തുകളെറിഞ്ഞപ്പോള്‍ ആകെ വിട്ടുനല്‍കിയല്‍ 2559 റണ്‍സ് മാത്രമാണ്. 1.67 ആണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ ശരാശരി വിട്ടുനല്‍കിയത്. ഇംഗ്ലണ്ടിനെതിരെ മദ്രാസില്‍ 1964ല്‍ നടന്ന ടെസ്റ്റില്‍ തുടര്‍ച്ചയായി 21 മെയ്ഡിന്‍ ഓവറുകള്‍ എറിഞ്ഞ് വിസ്മയിപ്പിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കുവേണ്ടി കളിച്ച് 191 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 500 വിക്കറ്റും 8880 റണ്‍സും നേടി. 14 സെഞ്ച്വറികളും 46 അര്‍ധശതകങ്ങളും ഉള്‍പ്പെടുന്നതായിരുന്നു കരിയര്‍. 1968ല്‍ ഓക്ലന്‍ഡില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു അവസാന മത്സരത്തിനിറങ്ങിയത്.

Story first published: Saturday, January 18, 2020, 9:59 [IST]
Other articles published on Jan 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X