വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വി ബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു; ദ്രാവിഡിനെ കളി പഠിപ്പിച്ച താരം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വി ബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ദേശീയ സെലക്ടറുമായിരുന്ന വി.ബി. ചന്ദ്രശേഖര്‍(57) ആത്മഹത്യ ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടെങ്കിലും ആത്മഹത്യയായിരുന്നെന്ന് സ്ഥിരീകരിച്ചു. മൈലാപൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് വ്യക്തമാക്കി. ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടില്ല. ഭാര്യ വാതിലില്‍ തട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കുടുംബാംഗങ്ങള്‍ക്കൊപ്പം ചായകുടിച്ചശേഷം മുറിയിലേക്ക് മടങ്ങിയാണ് ആത്മഹത്യയെന്ന് ഭാര്യ പറഞ്ഞു.

vbchandrasekhar

ക്രിക്കറ്റുമായി ബന്ധപ്പെട്ട ബിസിനസില്‍ ഉയര്‍ച്ചയുണ്ടാകാത്തത് കാരണമായിട്ടുണ്ടാകുമെന്നാണ് സൂചന. വളാച്ചേരിയില്‍ ഇദ്ദേഹം ക്രിക്കറ്റ് അക്കാദമി നടത്തുന്നുണ്ട്. 1988-89 കാലയളവില്‍ ഇന്ത്യയ്ക്കുവേണ്ടി ഏഴ് ഏകദിന മത്സരങ്ങളില്‍ കളിച്ചു. 88 റണ്‍സാണ് സമ്പാദ്യം. ന്യൂസീലന്‍ഡിനെതിരെ 77 പന്തില്‍നിന്ന് നേടിയ 53 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച കളി കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

സോത്തി ബൗളറോ, ബാറ്റ്‌സ്മാനോ? എലൈറ്റ് ക്ലബ്ബില്‍, സാക്ഷാല്‍ സച്ചിന്റെ നേട്ടത്തിനൊപ്പം!!സോത്തി ബൗളറോ, ബാറ്റ്‌സ്മാനോ? എലൈറ്റ് ക്ലബ്ബില്‍, സാക്ഷാല്‍ സച്ചിന്റെ നേട്ടത്തിനൊപ്പം!!

തമിഴ്‌നാടിനായി കളിക്കാനിറങ്ങിയ ചന്ദ്രശേഖര്‍ 81 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 43.09 ശരാശരിയില്‍ 4999 റണ്‍സ് നേടി. കെ.ശ്രീകാന്തും ചന്ദ്രശേഖറും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 237 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 10 സെഞ്ച്വറികളും നേടി. ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, ഡബ്ലു വി രാമന്‍, ഭരത് അരുണ്‍ തുടങ്ങിയവര്‍ തമിഴ്‌നാട് ടീമിലെ സഹകളിക്കാരായിരുന്നു.

ഇറാനി ട്രോഫിയില്‍ 56 പന്തില്‍ നിന്നും സെഞ്ച്വറി നേടി റെക്കോര്‍ഡിട്ടിരുന്നു. വിരമിച്ചശേഷം തമിഴ്നാട് രഞ്ജി ട്രോഫി ടീമിന്റെ പരിശീലകനായിരുന്ന ഇദ്ദേഹം രാഹുല്‍ ദ്രാവിഡുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. ദ്രാവിഡിന്റെ ചില ഷോട്ടുകള്‍ ചന്ദ്രശേഖറിന്റെ പരിശീലന മികവുകൂടിയായിരുന്നു. കമന്റേറ്ററായി തിളങ്ങിയ ഇദ്ദേഹം ദേശീയ ടീം സെലക്ടറുമായി. ചന്ദ്രശേഖറിന്റെ നിര്യാണത്തില്‍ ഒട്ടേറെ പ്രമുഖ കളിക്കാര്‍ അനുശോചനം രേഖപ്പെടുത്തി.

Story first published: Friday, August 16, 2019, 10:58 [IST]
Other articles published on Aug 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X