വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19: സഹായഹസ്തവുമായി സച്ചിനും, ഒരു കോടി സംഭാവന ചെയ്തു

ചില താരങ്ങളും നേരത്തേ സംഭാവന നല്‍കിയിരുന്നു

കൊവിഡ് മഹാമാരിയില്‍ ശ്വാസം മുട്ടുന്ന രാജ്യത്തിനു സഹായഹസ്തവുമായി മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും. കൊവിഡ് ബാധിതര്‍ക്കുള്ള ഓക്‌സിജന്‍ സഹായത്തിനു വേണ്ടി ഒരു കോടി രൂപയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സംഭാവന ചെയ്തിരിക്കുന്നത്. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തു രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

1

ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് നേരിടുന്നത്. നിരവധി കരോഗികള്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്നു ഇതിനകം മരിച്ചുകഴിഞ്ഞു. രാജ്യത്തു പ്രതിദിനം രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച മാത്രം 3,79,257 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ റെക്കോര്‍ഡ് നമ്പറാണിത്.

രാജ്യത്തു ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രികളില്‍ ഇതു ഇറക്കുമതി ചെയ്ത് എത്തിച്ചു നല്‍കുകയെന്ന ലക്ഷ്യത്തോടെ ഡല്‍ഹിയിലെ 250ലേറെ പേര്‍ വരുന്ന വ്യവസായികള്‍ ചേര്‍ന്ന് ധനശേഖരണാര്‍ഥം മിഷന്‍ ഓക്‌സിജന്‍ എന്ന സംരഭത്തിനു തുടക്കമിട്ടിരുന്നു. ഇവര്‍ക്കാണ് സച്ചിന്‍ ഒരു കോടി രൂപ നല്‍കിയിരിക്കുന്നത്. നേരത്തേ സച്ചിനും കൊവിഡ് പിടിപെട്ടിരുന്നു. കഴിഞ്ഞ മാസമായിരുന്നു 48 കാരനായ ഇതിഹാസത്തിനു രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം പിന്നീട് രോഗമുക്തനായി വീട്ടിലേക്കു മടങ്ങുകയായിരുന്നു.

കൊവിഡ് രണ്ടാം തരംഗം നമ്മുടെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികള്‍ക്കു ധാരാളം ഓക്‌സിജന്‍ എത്തിച്ചു നല്‍കുകയെന്നത് സമയത്തിന്റെ ആവശ്യകതയാണെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഓക്‌സിജന്‍ മിഷനെന്ന സംരംഭത്തിനു സംഭാവന ചെയ്ത് ഞാനും സഹായിച്ചിട്ടുണ്ട്. അവരുടെ പരിശ്രമം ഇന്ത്യയിലുടനീളമുള്ള നവിരവധി ആശുപത്രികളിലേക്കു എത്തുന്നെു പ്രതീക്ഷിക്കുന്നു. ഇന്നു ഈ മഹാമാരിക്കെതിരേ പോരാടാന്‍ കഠിനമായി ശ്രമിക്കുന്ന എല്ലാവരുടെയും പിന്നില്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണമെന്നും ട്വിറ്ററിലൂടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആവശ്യപ്പെട്ടു. യോഗ്യനെങ്കില്‍ പ്ലാസ്മയും താന്‍ ദാനം ചെയ്യുമെന്ന് സച്ചിന്‍ നേരത്തേ പ്രതിജ്ഞ ചെയ്തിരുന്നു. മറ്റുള്ളവരോടും പ്ലാസ്മദാനത്തിന്റെ പ്രാധാന്യം അദ്ദേഹം ഓര്‍മിപ്പിക്കുകയും ഇതിനായി അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

അതേസമയം, കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിനു കായികമേഖലയില്‍ നിന്നും വലിയ സഹായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഐപിഎല്‍ ഫ്രാഞ്ചൈസികളായ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും കഴിഞ്ഞ ദിവസങ്ങളില്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. രാജസ്ഥാന്‍ ടീം 7.5 കോടിയും ഡല്‍ഹി ടീം 1.5 കോടിയുമാണ് സംഭാവന പ്രഖ്യാപിച്ചത്.

Story first published: Saturday, May 1, 2021, 0:04 [IST]
Other articles published on May 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X