Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു

ദില്ലി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി ബിസിസിഐ നിയമിച്ചു. ജൂലൈ ഒന്നു മുതല്‍ ദ്രാവിഡ് ചുമതലയേല്‍ക്കുമെന്നാണ് സൂചന. അതേസമയം, ഇന്ത്യ സിമന്റ്‌സ് വൈസ് പ്രസിഡന്റായതിനാല്‍ ദ്രാവിഡ് ചുമതലയേല്‍ക്കുന്നത് വൈകിയേക്കും. ഇന്ത്യ സിമന്റ്‌സ് ജോലി ഉപേക്ഷിക്കാനോ അതല്ലെങ്കില്‍ അവധിയെടുക്കാനോ സിഒഎ ദ്രാവിഡിനോട് നിര്‍ദ്ദേശിച്ചു.

rahul dravid

ദേശീയതലത്തില്‍ ക്രിക്കറ്റിന്റെ എല്ലാ വിഭാഗത്തിലും ദ്രാവിഡിന്റെ സേവനം ലഭ്യമാക്കാനാണ് ഇപ്പോഴത്തെ നിയമനം. പരിശീലനം, കളിക്കാരെ പ്രചോദിപ്പിക്കുക, പരിശീലകരുമായി അടുത്ത ബന്ധം പുലര്‍ത്തുക തുടങ്ങി എല്ലായിടത്തും ദ്രാവിഡിന്റെ സേവനമെത്തുമെന്ന് ബിസിസിഐ വ്യക്തമാക്കി. ദേശീയ വനിതാ, പുരുഷ ടീമുകളുടെ പരിശീലകരുമായി ദ്രാവിഡിന് ചേര്‍ന്നു പ്രവര്‍ത്തിക്കാം. ഇന്ത്യ എ, അണ്ടര്‍ 23, അണ്ടര്‍ 19 എന്നീ ടീമുകളുടെ പരിശീലനം ഉള്‍പ്പെടെയുള്ളവ ദ്രാവിഡിന്റെ മേല്‍നോട്ടത്തിലാകും ഇനി നടക്കുക.

ദ്രാവിഡിനെ എത്ര കാലത്തേക്കാണ് നിയമിച്ചത് എന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയ്ക്ക് താരത്തിന്റെ സേവനം ആവശ്യമുള്ളിടത്തോളംകാലം ആ സ്ഥാനത്ത് ദ്രാവിഡ് തുടര്‍ന്നേക്കും. നേരത്തെ ഇന്ത്യ എ, അണ്ടര്‍ ടീമുകളുടെ പരിശീലന ചുമതല ദ്രാവിഡ് വഹിച്ചിരുന്നു. ഈ കാലയളവില്‍ മികച്ച പ്രകടനം നടത്താനും ഇന്ത്യന്‍ ടീമുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

Story first published: Tuesday, July 9, 2019, 11:06 [IST]
Other articles published on Jul 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+