Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരസ്യ ചിത്രത്തില്‍ മാസ് ലുക്കില്‍ ധോണി, ഇപ്പോഴും മധുര പതിനേഴെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണി വലിയ ആരാധക പിന്തുണയുള്ള താരമാണ്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്ത ധോണി 2020 ആഗസ്റ്റ് 15നാണ് അന്താരാഷ്ട ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ജഴ്‌സിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി സജീവമായി തുടരുന്നു.

കഴിഞ്ഞിടെ മുംബൈയില്‍ ചാരിറ്റി മത്സരം കളിച്ച ധോണിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഇന്ത്യന്‍ റിട്രോ ജഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന ധോണിയുടെ പുതിയ ചിത്രങ്ങളും വൈറലായിരിക്കുകയാണ്. മനോഹരമായ താടിയിലും ഹെയര്‍സ്‌റ്റൈലിലുമാണ് ധോണി പരസ്യചിത്രത്തില്‍ അഭിനയിക്കാനെത്തിയത്. ചിത്രത്തില്‍ യുവതാരത്തെപ്പോലെയാണ് ധോണിയുള്ളത്. അതിനാല്‍ത്തന്നെ നിരവധി കമന്റുകളും ലൈക്കുകളും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ധോണിയുടെ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

dhoniretrostyle

ബോളിവുഡ് സംവിധായിക ഫറാ ഖാന്‍ ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. വളരെ കൃത്യ നിഷ്ടയുള്ളവനും ഭൂമിയോളം താഴ്ന്നവനും എല്ലാവരെയും ചിരിയിലൂടെ കീഴടക്കുന്നവനുമാണ് ധോണിയെന്നും ഇപ്പോള്‍ ധോണിയുടെ കടുത്ത ആരാധികയാണെന്നും ഫറാ ഖാന്‍ ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരുന്നു. ഈ പോസ്റ്റിന് താഴെയും നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ചാരിറ്റി ഫുട്‌ബോള്‍ മത്സരം കളിക്കാന്‍ മുംബൈയിലെത്തിയ ധോണിയുടെ ചിത്രങ്ങള്‍ ബോളിവുഡ് സൂപ്പര്‍താരം രണ്‍ബീര്‍ കപൂറാണ് ആരാധകരുമായി പങ്കുവെച്ചത്. ധോണിയുടെ കാല്‍ക്കീഴില്‍ ഇരുന്ന് എപ്പോഴും എന്റെ വല്യേട്ടന്റെ കാല്‍ക്കീഴിലെന്ന അടിക്കുറിപ്പോടെയാണ് രണ്‍ബീര്‍ ചിത്രം പങ്കുവെച്ചത്. ഇത് വളരെ വൈറലായി മാറിയിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ക്രിക്കറ്റില്‍ അദ്ദേഹം വലിയ സജീവമല്ല. റാഞ്ചിയില്‍ കൃഷിചെയ്യുന്ന തിരക്കിലായിരുന്നു ധോണി. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ സജീവമല്ലാത്ത ധോണി കൃഷിയിടത്തില്‍ ടാക്ടറോടിക്കുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ശരീരം തടിക്കുകയും തലമുടി നരക്കുകയും ചെയ്ത തരത്തിലായിരുന്നു കുറച്ച് മുന്‍പുള്ള ധോണിയുടെ ചിത്രങ്ങള്‍. എന്നാല്‍ പുതിയ ചിത്രത്തില്‍ ധോണി കൂടുതല്‍ മെലിഞ്ഞ് വളരെ ഫിറ്റ്‌നസോടെയുമാണുള്ളത്.

ഐപിഎല്ലിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ ധോണി കളിക്കും. രണ്ടാം പാദത്തിന്റെ തുടക്കം തന്നെ സിഎസ്‌കെ-മുംബൈ ഇന്ത്യന്‍സ് മത്സരത്തിലൂടെയാണ്. 40 വയസ് പൂര്‍ത്തിയായ ധോണി കളിക്കുന്ന അവസാന ഐപിഎല്ലായി ഇത് മാറാന്‍ സാധ്യതയുണ്ട്. സിഎസ്‌കെയ്‌ക്കൊപ്പം മൂന്ന് ഐപിഎല്ലും രണ്ട് ചാമ്പ്യന്‍സ് ലീഗും നേടിയ ധോണി കിരീടത്തോടെ ഐപിഎല്ലിനോട് വിടപറയുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. യുഎഇയിലാണ് രണ്ടാം പാദം നടക്കുന്നത്.

Story first published: Tuesday, July 27, 2021, 10:10 [IST]
Other articles published on Jul 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+