Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരമിച്ചിട്ടും 'തല'യെടുപ്പ് കുറയാതെ ധോണി; ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സില്‍ 30 മില്യണ്‍ ക്ലബ്ബില്‍

റാഞ്ചി: ലോക ക്രിക്കറ്റില്‍ത്തന്നെ വലിയ ആരാധക പിന്തുണയുള്ള താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി. വിരമിച്ച ശേഷവും അദ്ദേഹത്തിന്റെ ആരാധക പിന്തുണയ്ക്ക് ഒരു കുറവും വന്നിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും ഐപിഎല്ലില്‍ സിഎസ്‌കെയുടെ നായകനായി ധോണി കളി തുടരും. ഇപ്പോഴിതാ വിരമിച്ച ശേഷവും ധോണിയുടെ ആരാധക പിന്തുണയ്ക്ക് കുറവില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം.

ഇന്‍സ്റ്റയിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ 30 മില്യണ്‍ പിന്നിട്ടിരിക്കുകയാണ് എം എസ് ധോണി. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ശേഷം 30 മില്യണ്‍ ഫോളോവേഴ്‌സിനെ ഇന്‍സ്റ്റയില്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് ധോണി. ധോണി കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇത് 37.2 മില്യണ്‍ ആളുകളാണ് കണ്ടത്.

dhonicsk

സാമൂഹ്യ മാധ്യമങ്ങളില്‍ അത്ര സജീവമല്ലാത്ത താരമാണ് ധോണി. മകള്‍ സിവയ്‌ക്കൊപ്പമുള്ള ചില വീഡിയോകളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുമെങ്കിലും അധികമായി സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന താരമല്ല അദ്ദേഹം. ഇത്രയും വര്‍ഷത്തിനിടെ വെറും 108 പോസ്റ്റുകളാണ് ധോണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്. എന്നിട്ടും വലിയ ആരാധക പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം. അവസാന വര്‍ഷം വെറും മൂന്ന് പോസ്റ്റാണ് ധോണി ഇന്‍സ്റ്റയിലിട്ടത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോലി സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടല്‍ നടത്തുന്ന താരമാണ്. തന്റെ പുതിയ ലുക്കും ഭാര്യ അനുഷ്‌കയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമെല്ലാം അദ്ദേഹം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. അതിനാല്‍ത്തന്നെ വലിയ പിന്തുണയും അദ്ദേഹത്തിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്നു. 88.7 മില്യണ്‍ ഫോളോവേഴ്‌സാണ് കോലിക്കുള്ളത്. 80 മില്യണില്‍ മുകളില്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള ഇന്ത്യയിലെ ഏക വ്യക്തിയാണ് കോലി. 1109 പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിട്ടുള്ള കോലി 100 മില്യണ്‍ ക്ലബ്ബിലേക്ക് അതികം വൈകാതെ കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് 27.5 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റയിലുള്ളത്. വിരമിച്ച ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ സച്ചിന്‍ സജീവമാണ്. ധോണിയുടെ മകള്‍ സിവയ്ക്കും ഇന്‍സ്റ്റയില്‍ ആരാധകര്‍ ഏറെയാണ്. സിവ മലയാളം പാട്ടുപാടുന്നതും ഡാന്‍സ് കളിക്കുന്നതുമെല്ലാം ഇന്‍സ്റ്റയില്‍ വളരെ വൈറലായിരുന്നു.

Story first published: Sunday, January 10, 2021, 12:38 [IST]
Other articles published on Jan 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+