വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരിക്കല്‍ പോലും നേരില്‍‍ കണ്ടിട്ടില്ല, പക്ഷെ ബന്ധമുണ്ട്!- ഇര്‍ഫാന്‍ ഖാനെ കുറിച്ച് പഠാന്‍

ഇര്‍ഫാന്‍ ഖാന് പഠാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

മുംബൈ: കഴിഞ്ഞ ദിവസം അന്തരിച്ച അതുല്യനടന്‍ ഇര്‍ഫാന്‍ ഖാന് ആദരാഞ്ജികളര്‍പ്പിച്ച് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ജീവിതത്തില്‍ ഇതുവരെ ഇര്‍ഫാനെ നേരില്‍ കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും തങ്ങള്‍ തമ്മില്‍ രസകരമായ ഒരു ബന്ധമുണ്ടായിരുന്നതായി പഠാന്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ഇന്ത്യന്‍ സിനിമയിലെ അസാധാരണ പ്രകടനത്തെ തുടര്‍ന്നു പലരും തന്നെ ഇര്‍ഫാന്‍ ഖാനു പകരം തന്നെ ടാഗ് ചെയ്യാറുണ്ട്. ഇതാണ് ഒരിക്കല്‍പ്പോലും നേരില്‍ കണ്ടിട്ടില്ലെങ്കിലും അദ്ദേഹവുമായി തനിക്കുള്ള ബന്ധം. അദ്ദേഹത്തിന്റെ മരണത്തില്‍ ഏറെ ദുഖമുണ്ടെന്നും പഠാന്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ സിനിമയ്ക്കു കനത്ത നഷ്ടമാണ് ഇര്‍ഫാന്‍ ഖാന്റെ വിയോഗം. എങ്കിലും അദ്ദേഹത്തിന്റെ ലെഗസി എക്കാലവും ജീവിക്കുമെന്നും മറ്റൊരു ട്വീറ്റില്‍ ഇര്‍ഫാന്‍ രേഖപ്പെടുത്തി.

1

ടെലിവിഷനിലൂടെ തുടങ്ങി ബോളിവുഡിലേക്കും തുടര്‍ന്നു ബോളിവുഡിലേക്കും പടര്‍ന്ന നടന വിസ്മയമായിരുന്നു ഇര്‍ഫാന്‍. ബോളിവുഡിലും ഹോളിവുഡിലും മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള ഇര്‍ഫാനെ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

വീണ്ടും പോയി ബൗള്‍ ചെയ്യൂ, ഞാന്‍ ഇവിടെയുണ്ട്- മഗ്രാത്തിനോടു സച്ചിന്‍!! തന്ത്രം വെളിപ്പെടുത്തിവീണ്ടും പോയി ബൗള്‍ ചെയ്യൂ, ഞാന്‍ ഇവിടെയുണ്ട്- മഗ്രാത്തിനോടു സച്ചിന്‍!! തന്ത്രം വെളിപ്പെടുത്തി

അവന്‍ സെവാഗിനേക്കാള്‍ മിടുക്കന്‍... പാകിസ്താന്‍ ഉപയോഗിച്ചില്ല- മുന്‍ ടീമംഗത്തെക്കുറിച്ച് അക്തര്‍അവന്‍ സെവാഗിനേക്കാള്‍ മിടുക്കന്‍... പാകിസ്താന്‍ ഉപയോഗിച്ചില്ല- മുന്‍ ടീമംഗത്തെക്കുറിച്ച് അക്തര്‍

പഠാനെക്കൂടാതെ കായിക ലോകത്തെ പ്രമുഖരല്ലൊം ഇര്‍ഫാന്റെ വിയോഗത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, അനില്‍ കുംബ്ലെ തുടങ്ങി വലിയൊരു നിര തന്നെ ഇര്‍ഫാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.

irrfan khan

ഇര്‍ഫാന്‍ ഖാന്റെ വിയോഗ വാര്‍ത്തയറിഞ്ഞപ്പോള്‍ ഏറെ ദുഖം തോന്നി. തന്റെ ഫേവറിറ്റുകളില്‍ ഒരാളായിരുന്നു അദ്ദേഹം. ഇര്‍ഫാന്റെ ഏറെക്കുറെ എല്ലാ സിനിമകളും കണ്ടിട്ടുമുണ്ട്. അവസാനമായി കണ്ടത് അംഗ്രേസി മീഡിയമാണ്. വളരെ അനായാസമായി അഭിനയിച്ചിരുന്ന ഇര്‍ഫാന്‍ അസാധാരണ നടനായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹത്തിനു പ്രിയപ്പെട്ട എല്ലാവരെയും അനുശോചനമറിയിക്കുന്നുവെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്.

ഇര്‍ഫാന്‍ ഖാന്റെ വിയോഗ വാര്‍ത്ത വലിയ ദുഖമുണ്ടാക്കി. എന്തൊരു അസാധാരണ പ്രതിഭയായിരുന്നു. വ്യത്യസ്ത കൊണ്ട് എല്ലാവരുടെയും ഹൃദയത്തില്‍ സ്പര്‍ശിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് ദൈവം ശാന്തി നല്‍കട്ടെയെന്നായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ട്വിറ്ററില്‍ കുറിച്ചത്.

Story first published: Thursday, April 30, 2020, 8:01 [IST]
Other articles published on Apr 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X