വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇര്‍ഫാന്‍ കളി നിര്‍ത്തിയിട്ടില്ല!! വന്‍ തിരിച്ചുവരവിന് മുന്‍ സൂപ്പര്‍ താരം, നറുക്ക് വീണാല്‍ ചരിത്രം

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനൊരുങ്ങുകയാണ് താരം

By Manu
ഇർഫാൻ പത്താൻ ക്രീസിലേക്ക് തിരിച്ചെത്തുന്നു | Oneindia Malayalam

ദില്ലി: ഇന്ത്യയുടെ അടുത്ത കപില്‍ ദേവാകുമെന്ന് വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. കരിയറിന്റെ തുടക്ക കാലത്ത് മാസ്മരിക പ്രകടനങ്ങളിലൂടെ താരം ഇത് ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ വില്ലനായി പരിക്ക് പിടികൂടിയതോടെ ഇര്‍ഫാന്റെ കരിയര്‍ താഴേയ്ക്കു പതിക്കാന്‍ തുടങ്ങി. പരിക്കുകളും തുടര്‍ ചികില്‍സയുമെല്ലാം താരത്തിന്റെ ഫോമിന് മങ്ങലേല്‍പ്പിച്ചു. ഇതോടെ പതിയെ ദേശീയ ടീമില്‍ നിന്നും ഇര്‍ഫാന്‍ പുറത്താവുകയും ചെയ്തു.

സച്ചിന്‍ അത് നോ ബോളാണ്... ട്രോളിയത് സാക്ഷാല്‍ ഐസിസി, മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ക്ലാസിക് മറുപടി സച്ചിന്‍ അത് നോ ബോളാണ്... ട്രോളിയത് സാക്ഷാല്‍ ഐസിസി, മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ക്ലാസിക് മറുപടി

ഇപ്പോള്‍ മല്‍സരംഗത്ത് ഇല്ലാത്ത ഇര്‍ഫാനെ ജമ്മു കാശ്മീര്‍ ടീമിന്റെ പുതിയ കോച്ചായി അടുത്തിടെ നിയമിച്ചിരുന്നു. ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കളിക്കളത്തിലേക്കു ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് അദ്ദേഹം. വിദേശ ടി20 ലീഗിലൂടെയാണ് ഇര്‍ഫാന്‍ മടങ്ങിവരവിന് കച്ചമുറുക്കുന്നത്.

ലക്ഷ്യം കരീബിയന്‍ പ്രീമിയര്‍ ലീഗ്

ലക്ഷ്യം കരീബിയന്‍ പ്രീമിയര്‍ ലീഗ്

ഐപിഎല്‍ മാതൃതയില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ (സിപിഎല്‍) പുതിയ സീസണില്‍ കളിച്ചുകൊണ്ടാണ് തന്റെ കരിയര്‍ പൊടിതട്ടിയെടുക്കാന്‍ ഇര്‍ഫാന്‍ തയ്യാറെടുക്കുന്നത്.
പുതിയ സീസണിലെ ലേലത്തിനുള്ള താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടപ്പോള്‍ അക്കൂട്ടത്തില്‍ ഇര്‍ഫാനുമുണ്ടായിരുന്നു.
ആകെ 536 കളിക്കാരാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇക്കൂട്ടത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യവും ഇര്‍ഫാനാണ്.

ചരിത്രനേട്ടത്തിനരികെ

ചരിത്രനേട്ടത്തിനരികെ

ലേലത്തില്‍ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസി ഇര്‍ഫാനെ വാങ്ങുകയാണെങ്കില്‍ പുതിയ ചരിത്രമായിരിക്കും പിറക്കുക. ഇതോടെ വിദേശ ടി20 ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിന് അദ്ദേഹം അവകാശിയാവും.
അടുത്തിടെ സമാപിച്ച ഐപിഎല്ലിന്റെ 12ാം സീസണില്‍ കമന്റേറ്റര്‍മാരുടെ കൂട്ടത്തില്‍ ഇര്‍ഫാനുമുണ്ടായിരുന്നു. ഇടംകൈയന്‍ പേസറായ താരം 2012നു ശേഷം ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടില്ല. ഇന്ത്യക്കൊപ്പം ടി20 ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ ഇര്‍ഫാന്‍ നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകളും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ആഭ്യന്തര ക്രിക്കറ്റില്‍ ജമ്മു കാശ്മീരിന്റെ താരമായിരുന്നു അദ്ദേഹം.

ലേലം മെയ് 22ന്

ലേലം മെയ് 22ന്

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലേക്കുള്ള താരലേലം മെയ് 22ന് ലണ്ടനിലാണ് നടക്കുന്നത്. ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ കളിക്കാരുടെയും ലിസ്റ്റ് ഈ ദിവസം പുറത്തുവിടും.
വെസ്റ്റ് ഇന്‍ഡീസുള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജെപി ഡുമിനി, ഷാക്വിബുല്‍ ഹസന്‍, അലെക്‌സ് ഹെയ്ല്‍സ്, റാഷിദ് ഖാന്‍, ആന്ദ്രെ റസ്സല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഷെയ് ഹോപ്പ് തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാം ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

24 ടി20 മല്‍സരങ്ങള്‍ കളിച്ചു

24 ടി20 മല്‍സരങ്ങള്‍ കളിച്ചു

ഇന്ത്യക്കു വേണ്ടി 24 ടി20 മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് ഇര്‍ഫാനുണ്ട്. ഇത്രയും മല്‍സരങ്ങളില്‍ നിന്നും 28 വിക്കറ്റുകള്‍ വീഴ്ത്തിയ താരം 172 റണ്‍സും നേടി. ഐപിഎല്ലിലും നേരത്തേ സജീവമായിരുന്നു ഇര്‍ഫാന്‍. കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകളുടെ ഭാഗമായിരുന്നു താരം. എന്നാല്‍ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ.

Story first published: Thursday, May 16, 2019, 13:51 [IST]
Other articles published on May 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X