Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഒരിക്കലും മറക്കാനാവാത്ത ദിനങ്ങള്‍'- അര്‍ബുദത്തിനെതിരായ പോരാട്ട അനുഭവം പങ്കുവെച്ച് യുവരാജ്

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ മുന്‍നിരയില്‍ത്തന്നെയാണ് യുവരാജ് സിങ്ങിന്റെ സ്ഥാനം. ഇന്ത്യ എം എസ് ധോണിയുടെ കീഴില്‍ രണ്ട് ലോകകപ്പ് ഉയര്‍ത്തിയപ്പോഴും ധീരനായി മുന്നില്‍ നിന്ന് പൊരുതിയത് യുവരാജായിരുന്നു. 2011ലെ ഏകദിന ലോകകപ്പില്‍ ഓള്‍റൗണ്ട് മികവുമായി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച യുവി ലോകകപ്പിലെ മാന്‍ ഓഫ് ദി സീരിയസും ആയിരുന്നു. ലോകകപ്പിന് ശേഷം യുവരാജ് ഇന്ത്യയുടെ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വികാരമായി മാറിയ അവസ്ഥയിലാണ് അദ്ദേഹത്തിന്റെ രോഗവിവരം പുറത്തുവരുന്നത്. ലോകകപ്പ് കളിക്കുമ്പോള്‍ പലപ്പോഴും മൈതാനത്ത് ക്ഷീണത്തോടെ യുവരാജ് ഇരുന്നത് അര്‍ബുദത്തിന്റെ പ്രശ്‌നങ്ങളെത്തുടര്‍ന്നായിരുന്നുവെന്നത് ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ഏറെ നാള്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനിന്ന് ചികിത്സയ്ക്ക് വിധേയനായ ശേഷമാണ് യുവി തിരിച്ചെത്തിയത്. പിന്നീട് പഴയ പ്രതാപത്തിലേക്ക് ഉയരാന്‍ സാധിക്കാതെ വന്നതോടെ വിരമിക്കല്‍ മത്സരം പോലും ലഭിക്കാതെ യുവരാജിന് വിടപറയേണ്ടി വന്നു. ഇപ്പോഴിതാ അര്‍ബുദ സമയത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചും എങ്ങനെയാണ് അര്‍ബുദത്തോടെ പോരാടിയെന്നത് സംബന്ധിച്ചും യുവരാജ് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

'കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ എന്തെങ്കിലും മോശമായി സംഭവിക്കുന്നത് ഉള്‍ക്കൊള്ളാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. തുടക്ക സമയത്ത് എന്റെ കരിയറിനുവേണ്ടി ഞാന്‍ രോഗത്തില്‍ നിന്ന് ഓടി ഒളിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ പിന്നീട് ജീവന്റ് പ്രശ്‌നമായി മാറി. മറക്കാനാവാത്ത സമയമായിരുന്നു അത്. ക്രിക്കറ്റിലേക്ക് തിരിച്ചെത്തണമെന്ന ആഗ്രഹത്തോടെ പോരാടി അത് സാധിച്ചെടുത്തു. 'യുവിക്യാന്‍' എന്ന എന്‍ജിഓയിലൂടെ ആളുകളെ സഹായിക്കാന്‍ സാധിക്കുന്നതാണ് ഇപ്പോഴത്തെ എന്റെ പ്രധാന ലക്ഷ്യം'-യുവരാജ് സിങ് പറഞ്ഞു.

yuvrajsingh

അര്‍ബുദ രോഗം പിടിപെട്ട കുട്ടികളുടെ ചികിത്സയ്ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി വലിയ പ്രവര്‍ത്തനമാണ് യുവരാജ് സിങ് നടത്തുന്നത്. അദ്ദേഹത്തിന്റെ എന്‍ജിയിലൂടെ ഒരുപാട് കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. അര്‍ബുദത്തിന് ശേഷം തിരിച്ചെത്തിയ യുവരാജിന് ആദ്യ സമയത്ത് വളരെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. ഒടുവില്‍ ഇംഗ്ലണ്ടിനെതിരേ തന്റെ ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ അടിച്ചെടുത്ത യുവരാജ് വലിയ പ്രതീക്ഷ നല്‍കിയെങ്കിലും ഫോം നിലനിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹത്തിന് ടീമില്‍ നിന്ന് പുറത്തുപോകേണ്ടി വന്നു. ഐപിഎല്ലില്‍ 2019ല്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ച താരം ആ സീസണോടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഈ അടുത്ത് രഞ്ജി ട്രോഫിയില്‍ പഞ്ചാബിനുവേണ്ടി വീണ്ടും കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് ബിസിസിഐ അനുമതി നല്‍കിയിട്ടില്ല. 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. 'വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവമാണത്.28വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ ലോകകപ്പ് നേടുക. രാജ്യം ഇത് ഏങ്ങനെ ആസ്വദിച്ചുവെന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതേ ഉള്ളൂ'-യുവരാജ് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, October 10, 2020, 12:27 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+