വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍ ഇന്ത്യന്‍ ഹോക്കി താരം മാനുവല്‍ ഫ്രഡറിക്കിന് ധ്യാന്‍ ചന്ദ് പുരസ്‌കാരം

ദില്ലി: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ഹോക്കി ടീമില്‍ അംഗമായിരുന്ന മാനുവല്‍ ഫ്രഡറിക്കിന് 2019 ലെ ധ്യാന്‍ ചന്ദ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങിയതാണ് പുരസ്‌കാരം. കണ്ണൂര്‍ സ്വദേശിയായ ഫ്രഡറിക് 1972ല്‍ മ്യൂണിക് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. മാനുവലിന്റെ ഗോള്‍ കീപ്പിങ് മികവിലൂടെയാണ് ഇന്ത്യ അന്ന് വെങ്കലം സ്വന്തമാക്കിയത്.

ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളി കൂടിയാണ് മാനുവല്‍ ഫ്രഡറിക്. 1947 ഒക്ടോബര്‍ 20ന് കണ്ണൂരിലെ ബര്‍ണശ്ശേരിയില്‍ ജോസഫ് ബോവറുടേയും സാറയുടേയും മകനായി ജനിച്ച മാനുവല്‍ കണ്ണൂരിലെ ബി.എം.പി. യു.പി. സകൂളിനുവേണ്ടി ഫുട്ബോള്‍ കളിച്ചാണ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. പിന്നീട് 15-ാം വയസ്സില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നതോടെയാണ് ഹോക്കി പരിശീലനം ലഭിക്കുന്നതും ഇന്ത്യന്‍ താരമായി മാറുന്നതും.

ദക്ഷിണാഫ്രിക്കയുടെ മുന്‍കൂര്‍ ജാമ്യം? ഇന്ത്യയില്‍ തോറ്റാല്‍ ലോകാവസാനമല്ല, പറഞ്ഞത് ടീം മാനേജര്‍ദക്ഷിണാഫ്രിക്കയുടെ മുന്‍കൂര്‍ ജാമ്യം? ഇന്ത്യയില്‍ തോറ്റാല്‍ ലോകാവസാനമല്ല, പറഞ്ഞത് ടീം മാനേജര്‍

hockey

1971ലാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറായി അരങ്ങേറുന്നത്. തൊട്ടടുത്ത വര്‍ഷം ഒളിമ്പിക്‌സ് മെഡലും സ്വന്തമാക്കി. ഒട്ടേറെ അവാര്‍ഡുകളും ബഹുമതികളും തേടിയെത്തിയിട്ടുള്ള മാനുവല്‍ കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഒളിമ്പ്യന്‍ സുരേഷ് ബാബു മെമ്മോറിയല്‍ അവാര്‍ഡിന് 2013ല്‍ അര്‍ഹനായി. കണ്ണൂരില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള അദ്ദേഹത്തിന് അര്‍ഹിച്ച ബഹുമതിയാണ് ഒടുവില്‍ തേടിയെത്തിയത്.

Story first published: Saturday, August 17, 2019, 16:40 [IST]
Other articles published on Aug 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X