വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന് സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി മുന്‍ ക്യാപ്റ്റന്‍ സൂരജ് ലതാ ദേവിക്കെതിരെ ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം. അര്‍ജുന അവാര്‍ഡ് ജേതാവായ ലതാ ദേവിയെ സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ റെയില്‍വേയിലെ മുന്‍ ജീവനക്കാരന്‍ ശാന്ത കുമാര്‍ ആണ് ലതാ ദേവിയുടെ ഭര്‍ത്താവ്. മൂന്നുമണിക്കൂറോളം നേരം ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് അവര്‍ പരാതിയില്‍ പറയുന്നു.

മണിപ്പൂര്‍ സ്വദേശിയായ ലതാ ദേവി 2005ലാണ് വിവാഹിതയാകുന്നത്. അന്നുമുതല്‍ താന്‍ ഭര്‍തൃപീഡനം അനുഭവിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി. അധിക്ഷേപവും മര്‍ദ്ദനവും പതിവായിരുന്നു. സ്വകാര്യജീവിതം പുറത്തറിയേണ്ടെന്നു കരുതിയാണ് ഇതുവരെ ഇതേക്കുറിച്ച് പരാതിപ്പെടാതിരുന്നത്. വെസ്റ്റേണ്‍ റെയില്‍വേയിലെ സൂപ്രണ്ട് ജോലിയില്‍നിന്നും വിആര്‍എസ് എടുക്കാനും ഭര്‍ത്താവിന്റെ സമ്മര്‍ദ്ദമുണ്ടായി.

hockey

ഇന്ത്യ- ന്യൂസിലാന്‍ഡ്: വീഴാതെ മായങ്ക്... അപൂര്‍വ്വ നേട്ടം, 30 വര്‍ഷത്തിനു ശേഷമാദ്യംഇന്ത്യ- ന്യൂസിലാന്‍ഡ്: വീഴാതെ മായങ്ക്... അപൂര്‍വ്വ നേട്ടം, 30 വര്‍ഷത്തിനു ശേഷമാദ്യം

അര്‍ജുന അവാര്‍ഡ് കിട്ടിയത് തെറ്റായ രീതിയിലാണെന്ന് ആരോപിച്ചു. പഞ്ചാബില്‍ നടന്ന ഒരു ടൂര്‍ണമെന്റില്‍ ഒഫീഷ്യലായി ജോലി ചെയ്യുന്നതിനിടെ ഭര്‍ത്താവ് മദ്യലഹരിയില്‍ പെരുമാറിയതോടെയാണ് നിയമനടപടിയെടുക്കാന്‍ തീരുമാനിച്ചത്. തന്റെ പേരിലുള്ള വസ്തു എഴുതിവാങ്ങാനും മര്‍ദ്ദിക്കുന്നത് പതിവാണെന്നും ലതാ ദേവി പരാതിയില്‍ പറയുന്നു. ലതാ ദേവി ക്യാപ്റ്റനായിരിക്കെ ഇന്ത്യ തുടരെ മൂന്ന് അന്താരാഷ്ട്ര ഗെയിംസുകളില്‍ സ്വര്‍ണം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ്(2002), ആഫ്രോ ഏഷ്യന്‍ ഗെയിംസ്(2003), ഹോക്കി ഏഷ്യ കപ്പ്(2004) എന്നിവയില്‍ ഇന്ത്യ സ്വര്‍ണം നേടി.

Story first published: Friday, February 21, 2020, 11:49 [IST]
Other articles published on Feb 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X