വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ലോകകപ്പ് ജേതാവ് ഹന്റര്‍ കോവിഡ് ബാധിച്ച് മരിച്ചു

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ലോകകപ്പ് ജേതാവായ നോര്‍മാന്‍ ഹന്റര്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. 1966ല്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ അംഗമായിരുന്നു ഹന്റര്‍. കൊറോണ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണ വിവരം ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 76ാം വയസിലാണ് മുന്‍ സൂപ്പര്‍ താരത്തിന്റെ മരണം. ഏപ്രില്‍ 10നായിരുന്നു കോവിഡ് ബാധ സംശയത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇംഗ്ലണ്ട് ഫുട്‌ബോളിന്റെ സുവര്‍ണ്ണകാലത്തെ നിര്‍ണ്ണായക താരങ്ങളിലൊരാളായിരുന്നു ഹന്റര്‍.

14ാം വയസില്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച ഹന്റര്‍ രണ്ട് ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. ലീഡ്‌സ് ക്ലബ്ബിന്റെ അഭിവാജ്യഘടകമായിരുന്ന ഹന്ററിന്റെ മരണത്തില്‍ അനുശോചനം ക്ലബ്ബ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ദുഖകരമായ സമയത്ത് ഹന്ററിന്റെ കുടുംബത്തിന്റെ വിഷമത്തില്‍ പങ്കുചേരുന്നുവെന്ന് ലീഡ്‌സ് ക്ലബ്ബ് വൃത്തങ്ങള്‍ പറഞ്ഞു. ലീഡ്‌സ് ക്ല്ബ്ബിനുവേണ്ടി 726 മത്സരങ്ങള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലിവര്‍പൂള്‍ ഇതിഹാസ താരം കെന്നി ഡാല്‍ജിലിഷെനെയും കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം രോഗമുക്തി നേടി.

normanhunter

കോവിഡ് ബാധ പ്രതിരോധ മാര്‍ഗങ്ങളില്ലാത്തതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുകയാണ്. ലോകത്താകെമാനം നിരവധി ആളുകളുടെ ജീവന്‍ ഇതിനോടകം കോവിഡ് മൂലം പൊലിഞ്ഞിട്ടുണ്ട്. ഫുട്‌ബോള്‍ ലീഗുകളെല്ലം കോവിഡ് ബാധയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്. യൂറോപ്യന്‍ ലീഗ് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ ആലോചിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ താരങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇത്തരം നീക്കങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. അതിനാല്‍ ലീഗുകളെല്ലാം അനിശ്ചിതത്വത്തിലാണ്. സ്‌പെയിനിലും ഇറ്റലിയിലും രോഗബാധ ഗുരുതരമാണ്. യുവന്റസിലെ മൂന്ന് താരങ്ങള്‍ക്ക് രോഗം ബാധിച്ചിരുന്നു. സൂപ്പര്‍ യുവതാരം പൗലോ ഡിബാലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹം രോഗമുക്തി നേടി. നിലവില്‍ താരങ്ങളെല്ലാം വീടുകളിലാണുള്ളത്. കുടുംബത്തോടൊപ്പം ഇടവേള ആഘോഷിക്കുകയാണ് പലരും.

ഫുട്‌ബോളിന് പുറമേ മറ്റ് മത്സരങ്ങളെയും കോവിഡ് 19 വ്യാപനം ബാധിച്ചിട്ടുണ്ട്. ടോക്കിയോ ഒളിംപിക്‌സ് നടത്തിപ്പും ആശങ്ക സൃഷ്ടിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഒളിംപിക്‌സ് മാറ്റിവെക്കേണ്ട അവസ്ഥയാണ്. ടി20 ക്രിക്കറ്റ് ലോകകപ്പ് നടത്താന്‍ ആറ് മാസം കൂടി സമയമുള്ളതിനാല്‍ തിരക്കിട്ട തീരുമാനമില്ലെന്ന് ഐസിസി വ്യക്തമാക്കിയിരുന്നു. ലോകത്തിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ക്ലബ്ബുകള്‍ നേരിടുന്നത്. ഫുട്‌ബോള്‍ ക്ലബ്ബുകള്‍ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചതിന് പിന്നാലെ ക്രിക്കറ്റ് ടീമുകളും നിര്‍ണ്ണായകമായ പ്രതിഫലം വെട്ടിക്കുറയ്‌ക്കേണ്ട സ്ഥിതിയാണുള്ളത്. ഒരറിയിപ്പ് ഉണ്ടാകുന്നവരെ മത്സരങ്ങള്‍ നിര്‍ത്തിവെക്കാനാണ് നിലവില്‍ എല്ലാ കായിക സംഘടനകളും നിര്‍ദേശിച്ചിരിക്കുന്നത്.

Story first published: Saturday, April 18, 2020, 12:04 [IST]
Other articles published on Apr 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X