ഇത്തവണ ലോകകപ്പ് ആരു നേടുമെന്ന് പ്രവചിക്കുകയാണ് സ്വാന്‍; ഓസീസ് നേടില്ല, അതിന് കാരണമുണ്ട്
ലണ്ടന്‍: ലോകകപ്പ് മത്സരങ്ങള്‍ പുരോഗമിക്കവെ ഇത്തവണ ആരായിരിക്കും കിരീടജേതാക്കളാവുക എന്ന് പ്രവചിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രേയം സ്വാന്‍. ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിക്കൊണ്ടിരിക്കെയാണ് സ്വാനിന്റെ പ്രവചനം. ഇതുവരെ ടീമുകള്‍ നടത്തിയ പ്രകടനം ശരിയായ രീതിയില്‍ വിലയിരുത്തിയെന്ന് സ്വാന്‍ അവകാശപ്പെടുന്നുണ്ട്.

ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ തന്നെയായിരിക്കും സെമിയിലെത്തുകയെന്ന് സ്വാന്‍ പറയുന്നു. എന്നാല്‍, അന്തിമ വിജയം ഇംഗ്ലണ്ടിനായിരിക്കും. പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകളോട് തോറ്റെങ്കിലും ഇംഗ്ലണ്ടിന്റെ ശക്തി ക്ഷയിച്ചിട്ടില്ല. ജോസ് ബട്‌ലര്‍ ഉള്‍പ്പെടെ മികച്ച ബാറ്റ്‌സ്മാന്മാര്‍ ഉള്ള ഇംഗ്ലണ്ട് തന്നെയായിരിക്കും ഈ ലോകകപ്പ് സ്വന്തമാക്കുകയെന്ന് സ്വാന്‍ വിലയിരുത്തി.
പാക്കിസ്ഥാനെതിരെ ഇന്ത്യ മികച്ച കളിയായിരുന്നു കാഴ്ചവെച്ചതെന്നും താരം പറഞ്ഞു. ലോകകപ്പില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ലീഗ് മത്സരത്തില്‍ തോല്‍പ്പിക്കും. തോല്‍വിയില്‍നിന്നും പാഠം പഠിക്കാന്‍ ടീമിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ഓസീസ് ബൗളര്‍മാരെ മെരുക്കാന്‍ ഇംഗ്ലണ്ടിന്റെ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിയുമെന്നുറപ്പാണെന്നും സ്വാന്‍ പറഞ്ഞു.
ഓസ്‌ട്രേലിയ ലോകകപ്പ് നേടില്ലെന്ന് പറയാനും മുന്‍താരത്തിന് കാരണങ്ങളുണ്ട്. അവരുടെ ബാറ്റിങ് ശൈലി പഴയതുതന്നെയാണെന്ന് സ്വാന്‍ വിലയിരുത്തി. ഓസീസിന് ഈ ലോകകപ്പില്‍ ഭാഗ്യത്തിന്റെ അകമ്പടിയും ഉണ്ടായിരുന്നു. ന്യൂസിലന്‍ഡ് ആവട്ടെ ഈ ലോകകപ്പില്‍ വലിയ ടീമുകളെ നേരിട്ടില്ല. ഇന്ത്യയ്‌ക്കെതിരായ മത്സരം മഴമുടക്കി. വലിയ ടീമുകള്‍ക്കെതിരായ മത്സരം കഴിയാതെ ന്യൂസിലന്‍ഡിന്റെ ശക്തി പരീക്ഷിക്കപ്പെടില്ലെന്നും സ്വാന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications