Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വോന്‍ അതിരുകടന്നോ? കോലിയെക്കുറിച്ച് പറഞ്ഞത്... സച്ചിനും ബ്രാഡ്മാനുമൊക്കെ എന്ത്?

1

റാഞ്ചി: ഓസ്‌ട്രേലിയക്കെതിരേ നടന്ന നാലാം ഏകദിനത്തില്‍ 41ാം സെഞ്ച്വറി കണ്ടെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വാനോളം പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് കോലിയെ അദ്ദേഹം പ്രശംസിച്ചത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു കോലിയെ വിശേഷിപ്പിക്കാനും അദ്ദേഹം മടിച്ചില്ല.

കോലി മറ്റൊരു ഏകദിന സെഞ്ച്വറി കൂടി നേടിയ ശേഷം ദി ഗോട്ട് ഈസ് അറ്റ് ഇറ്റ് എഗെയ്ന്‍ എന്നായിരുന്നു വോനിന്റെ ട്വീറ്റ്. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമെന്ന് പരാമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം ഗോട്ടെന്ന് ട്വീറ്റ് ചെയ്തത്. ലോകം കണ്ട എക്കാലത്തെയും വലിയ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ എന്നിവരേക്കാള്‍ കേമനാണോ കോലിയെന്നായിരുന്നു വോനിന്റെ ട്വീറ്റിനുള്ള ഒരു പ്രതികരണം. ഉടന്‍ തന്നെ മുന്‍ ഇംഗ്ലണ്ട് നായകന്റെ മറുപടിയും വന്നു. ഏകദിന ക്രിക്കറ്റിലാണെങ്കില്‍ അതെ എന്നായിരുന്നു വോനിന്റെ മറുപടി.

വോനിന്റെ ഈ അഭിപ്രായത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഒരു വിഭാഗം ഇതിനെ അനുകൂലിക്കുമ്പോള്‍ മറ്റൊരു വിഭാഗം ഇതിനെ വിമര്‍ശിക്കുന്നുമുണ്ട്. ഇതിനകം പല ബാറ്റിങ് റെക്കോര്‍ഡുകളും കോലി തകര്‍ത്തു കഴിഞ്ഞു. ഇതേ ഫോമില്‍ ചുരുങ്ങിയത് മൂന്നോ, നാലോ വര്‍ഷം കൂടി കളിക്കാനായാല്‍ സകല റെക്കോര്‍ഡുകളും അദ്ദേഹത്തിനു മുന്നില്‍ വഴി മാറുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Story first published: Saturday, March 9, 2019, 14:47 [IST]
Other articles published on Mar 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+