Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ നായകന്‍ ജോര്‍ജ് ബെയ്‌ലി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സെലക്ടറാകും

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി ക്രിക്കറ്റ് ബോര്‍ഡിന്റെ സെലക്ടറായേക്കും. പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ ചെയര്‍മാന്‍ ട്രെവര്‍ ഹോഹന്‍സ് എന്നിവര്‍ക്കൊപ്പം ദേശീയ സെലക്ഷന്‍ പാനലിലേക്ക് ബെയ്‌ലിയേയും തെരഞ്ഞെടുത്തു. മുപ്പത്തിയേഴുകാരനായ ബെയ്‌ലി നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും പിന്‍വാങ്ങിയിരുന്നെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാണ്. ബിഗ് ബാഷില്‍ ഹോബാര്‍ട്ട് ഹരിക്കെയ്ന്‍സിനും, ഷെഫീല്‍ഡ് ഷീല്‍ഡില്‍ താസ്മാനിയയ്ക്കുവേണ്ടിയും ബെയ്‌ലി കളിക്കുന്നു.

ഇതാദ്യമായല്ല കളിക്കളത്തില്‍ സജീവമായ ഒരു താരത്തെ സെലക്ടറാക്കുന്നത്. ഡോണ്‍ ബ്രാഡ്മാന്‍, മൈക്കിള്‍ ക്ലര്‍ക്ക് തുടങ്ങിയവര്‍ നേരത്തെ കളിച്ചുകൊണ്ടിരിക്കെ ഓസ്‌ട്രേലിയയ്ക്കുവേണ്ടി സെലക്ടറുടെ റോളും ഏറ്റെടുത്തിട്ടുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഏറെ പരിചയസമ്പന്നനായ ബെയ്‌ലിയുടെ കഴിവ് പ്രയോജനപ്പെടുത്തുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇത്തരമൊരു തീരുമാനമെടുത്തത്.

George Bailey

ഓസ്‌ട്രേലിയയ്ക്കായി 5 ടെസ്റ്റും, 90 ഏകദിനങ്ങളും 30 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരം മികച്ച ബാറ്റ്‌സ്മാനാണ്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഓസീസിനെ ഒട്ടേറെ കളികളില്‍ ജയിപ്പിച്ചിട്ടുമുണ്ട്. മൂന്നംഗ പാനലിനായിരിക്കും പുരുഷടീമിന്റെ സെലക്ഷന്‍ ചുമതല. ബെയ്‌ലി ഉള്‍പ്പെടുന്ന പാനലിന് മികച്ച ടീമിനെ തെരഞ്ഞെടുക്കാനുള്ള കഴിവുണ്ടെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് അത് ഗുണകരമാകുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലയിരുത്തുന്നു.

Story first published: Monday, November 25, 2019, 17:22 [IST]
Other articles published on Nov 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+