കോലി വെറും അപ്രന്റിസ്
ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ കോലി ശരിക്കും മാസ്റ്റര്‍ തന്നെയാണെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കോലിയെന്ന ക്യാപ്റ്റന്‍ വെറും അപ്രന്റിസ് മാത്രമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ കോലിക്കു വളരെയേറെ പഠിക്കാനുണ്ട്. ടീമിനു നേരിടുന്ന തോല്‍വികളില്‍ ബൗളര്‍മാരെ പഴിക്കാതെ സ്വയം കുറ്റമേറ്റടുക്കുകയാണ് അദ്ദേഹം ചെയ്യേണ്ടെന്നു രണ്ടു തവണ കെകെആറിനെ ചാംപ്യന്മാരാക്കിയ ഗംഭീര്‍ തന്റെ കോളത്തില്‍ കുറിച്ചു.
ലേലത്തില്‍ ആര്‍സിബിക്ക് പിഴവ് പറ്റി
ഐപിഎല്‍ ലേലത്തില്‍ ആര്‍സിബിക്കു സംഭവിച്ച ചില പിഴവുകളാണ് ഈ സീസണില്‍ ഇത്ര വലിയ ദുരന്തത്തിലേക്ക് ടീമിനെ നയിച്ചതെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി. മികച്ചൊരു പേസറെ വാങ്ങുന്നതില്‍ അവര്‍ പരാജയപ്പെട്ടു. മാത്രമല്ല മാര്‍ക്കസ് സ്റ്റോയ്ണിസ്, നതാന്‍ കോള്‍ട്ടര്‍ നൈല്‍ എന്നിവരെ സീസണിന്റെ തുടക്കം മുതല്‍ ലഭിക്കുമെന്ന് അറിയുമായിരുന്നിട്ടും ആര്‍സിബി എന്തിന് അവരെ ടീമിലേക്കു കൊണ്ടുവന്നു? ചിന്നസ്വാമിയെപ്പോലെ ചെറിയൊരു വേദിയില്‍, വിക്കറ്റ് ഫള്ാറ്റായ പിച്ചില്‍ താനായിരുന്നെങ്കില്‍ ഫാസ്റ്റ് ബൗളറെ ആയിരുന്നു കളിപ്പിക്കുകയെന്നും ഗംഭീര്‍ വിശദമാക്കി.
നേരത്തേ പറഞ്ഞത്
നേരത്തേ സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിലാണ് കോലിയുടെ ക്യാപ്റ്റന്‍സിക്കെതിരേ ഗംഭീര്‍ തുറന്നടിച്ചത്. കോലി തന്ത്രശാലിയായ ക്യാപ്റ്റനാണെന്നു തോന്നിയിട്ടില്ല. ഐപിഎല്ലില്‍ ഒരു കിരീടം പോലും അദ്ദേഹത്തിന് ചൂണ്ടിക്കാണിക്കാനുമില്ല. കോലി നല്ലൊരു ക്യാപ്റ്റന്‍ അല്ലെന്നതിന് തെളിവാണിത്. ഏഴ്- എട്ട് വര്‍ഷമായി ആര്‍സിബിയെ കോലി നയിച്ചു കൊണ്ടിരിക്കുകയാണ്. കിരീടമൊന്നും ഇല്ലാതിരുന്നിട്ടും ഇത്രയും കാലം ഈ സ്ഥാനത്തു തുടരാന്‍ കോലിക്കു കഴിഞ്ഞത് ഭാഗ്യം കൊണ്ടു മാത്രമാണ്. ഒരു കിരീടം പോലുമില്ലാതെ ഇത്രയും കാലം ക്യാപ്റ്റന്‍ സ്ഥാനത്തു തുടര്‍ന്ന മറ്റൊരാള്‍ ഉണ്ടാവില്ലെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു.