Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡാല്‍മിയയുടെ ഗുരുവും മുന്‍ ബിസിസിഐ പ്രസിഡന്റുമായ ബിശ്വനാഥ് ദത്ത് അന്തരിച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിന് വഴികാട്ടിയായിരുന്ന മുന്‍ ബിസിസിഐ പ്രസിഡന്റ് ബിശ്വനാഥ് ദത്ത്(92) അന്തരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അമരത്ത് ഏറെക്കാലമുണ്ടായിരുന്ന ജഗ് മോഹന്‍ ഡാല്‍മിയയുടെ ഗുരുവായിരുന്നു ബിശ്വനാഥ് ദത്ത്. 1982 മുതല്‍ 1988 വരെ ബിസിസിഐ വൈസ് പ്രസിഡന്റ് ആയിരുന്ന ദത്ത് 1989 ല്‍ പ്രസിഡന്റുമായി. കായിക രംഗത്തെ സംഘാടകരില്‍ പ്രമുഖനായിരുന്നു.

bcci

ക്രിക്കറ്റിനും ഫുട്‌ബോളിനും വളര്‍ച്ചയേകിയ കൊല്‍ക്കത്ത മൈതാന്‍ സംഘാടകരില്‍ മുന്‍നിരക്കാരനായിരുന്നു ഇദ്ദേഹം. കൊല്‍ക്കത്ത നഗരത്തിലെ ഏറ്റവും വലിയ പാര്‍ക്ക് ആയിരുന്ന മൈതാന്‍ പിന്നീട് ഫുട്‌ബോളിനും ക്രിക്കറ്റിനും വളക്കൂറുള്ള മണ്ണായി മാറി. അതുകൊണ്ടുതന്നെ ബംഗാളിന്റെ കായിക രംഗത്തെ വളര്‍ച്ചയ്ക്ക് പ്രധാന പങ്കുവഹിച്ചയാളായാണ് ബിശ്വനാഥ് ദത്ത് അറിയപ്പെടുന്നത്.

1976ല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സെക്രട്ടറിയായിരുന്ന ദത്ത് 1977ലാണ് ക്രിക്കറ്റ് സംഘാടനത്തിലേക്ക് മാറുന്നത്. ഡാല്‍മിയയെ ക്രിക്കറ്റ് സംഘാടന രംഗത്തേക്ക് കൈപിടിച്ച് നയിക്കുന്നതും പിന്നീട് ലോകമറിയുന്ന സംഘാടകനാക്കിയതും ഇദ്ദേഹമാണ്. ഡാല്‍മിയയുടെ എല്ലാ വളര്‍ച്ചയ്ക്കും ഒപ്പമുണ്ടായിരുന്ന ദത്ത് അദ്ദേഹത്തിന്റെ ഗുരുവും വഴികാട്ടിയും എല്ലാമായിരുന്നു. ദത്തിന്റെ വിയോഗം തങ്ങളുടെ കുടുംബത്തിനുണ്ടാക്കിയ വ്യക്തിപരമായ നഷ്ടം ഏറെയാണെന്ന് ഡാല്‍മിയയുടെ കുടുംബം പ്രതികരിച്ചു.

Story first published: Monday, September 24, 2018, 14:52 [IST]
Other articles published on Sep 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+