കൊല്‍ക്കത്ത: ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി സന്ദര്‍ശിച്ച് മുന്‍ ബിസിസി ഐ പ്രസിഡന്റും ബിജെപി നേതാവുമായ അനുരാഗ് താക്കൂര്‍. കൊല്‍ക്കത്തയിലെ വുഡ്‌സ്‌ലാന്‍ഡ് ആശുപത്രിയിലെത്തിയാണ് അനുരാഗ് ഗാംഗുലിയുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ചത്.
'ക്രിക്കറ്റ് ഫീല്‍ഡില്‍ നിരവധി എതിരാളികളെ പരാജയപ്പെടുത്തിയവനാണ് ഗാംഗുലി. നിരവധി വീഴ്ചകളും താഴ്ചകളും അദ്ദേഹം കണ്ടാണ് മുന്നേറിയത്. ഞാന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍ ചിരി അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു. വളരെ ആരോഗ്യവാനായാണ് തോന്നിയത്. എത്രയും പെട്ടെന്ന് തന്നെ പഴയ രീതിയിലേക്ക് സാധിക്കും. അത് ബംഗാളിലെയും ഇന്ത്യയിലെയും എല്ലാവരുടെയും പ്രാര്‍ത്ഥന കൊണ്ടാണ്. വളരെ മികച്ച ചികിത്സയാണ് ആശുപത്രി ജീവനക്കാര്‍ നല്‍കുന്നത്. എത്രയും വേഗം തന്നെ ബിസിസി ഐയുടെ ഉത്തരാവാദിത്തം അദ്ദേഹം ഏറ്റെടുക്കും. രാജ്യത്തിന്റെ ക്രിക്കറ്റ് സംബന്ധമായ കാര്യങ്ങളില്‍ സേവനം ചെയ്തുകൊണ്ടിരുന്ന ഗാംഗുലി ഇനിയും അത് ചെയ്യും'-താക്കൂര്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി.

ഗാംഗുലി വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഗാംഗുലിക്ക് കൂടുതല്‍ ആഞ്ചിയോപ്ലാസ്റ്റിയുടെ ആവിശ്യമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ ആഞ്ചിയോപ്ലാസ്റ്റിയോട് തന്നെ അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഇനി കൂടുതല്‍ ആഞ്ചിയോപ്ലാസ്റ്റി ചെയ്യേണ്ടെന്നുമാണ് തിങ്കളാഴ്ച ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
ശനിയാഴ്ച രാവിതെ പതിവ് ജിം വ്യായാമത്തിനിടെ ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. ധമനികളില്‍ മൂന്ന് ബ്ലോക്ക് കണ്ടെത്തിയതിനാലാണ് ഗാംഗുലിയെ ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയത്. നിലവില്‍ അദ്ദേഹത്തിന്റെ ശാരീക പ്രവര്‍ത്തനങ്ങളെല്ലാം നോര്‍മലാണെന്നും ഒരു മാസത്തിനുള്ളില്‍ പൂര്‍ണ്ണ ആരോഗ്യസ്ഥിതിയിലേക്കെത്താന്‍ സാധിക്കുമെന്നാണ് വുഡ്‌സ്‌ലാന്‍ഡ് ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം ഗാംഗുലിയുടെ കോവിഡ് പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. നിലവില്‍ രക്തസമ്മര്‍ദ്ദമെല്ലാം നോര്‍മലാണ്. ഗാംഗുലിക്ക് ഹൃദയാഘാതമെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. വേഗം ഗാംഗുലി സുഖം പ്രാപിക്കട്ടേയെന്ന് നിരവധി പ്രമുഖരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസ നേര്‍ന്നത്. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് നടത്തുമായുള്ള തിരക്കിനിടെയാണ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായത്.