For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാഴ്‌സലോണ താരം ആര്‍ദ ടുറാന് എട്ടിന്റെ പണി; രണ്ടുവര്‍ഷം ജയില്‍ ശിക്ഷ, കടുത്ത കുറ്റകൃത്യം

Barcelona Player Arda Turan hit with two-year prison sentence | Oneindia Malayalam

ബാഴ്‌സലോണ: ബാഴ്‌സലോണയില്‍ നിന്നും ലോണില്‍ അയച്ച ആര്‍ദ ടുറാന് രണ്ടുവര്‍ഷവും എട്ടുമാസവും ജയില്‍ശിക്ഷ. തുര്‍ക്കി ലീഗില്‍ ഇസ്താംബുള്‍ ബസെക്‌സെയിറിന്റെ താരമായ ടുറാന്‍ ആശുപത്രിയില്‍വെച്ച് തോക്ക് ഉപയോഗിച്ച് വെടിവെച്ചതിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. ആയുധം നിയമവിരുദ്ധമായി ഉപയോഗിച്ചതിനും പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതിനുമാണ് കുറ്റം ചുമത്തിയിരുന്നത്.

2018 ഒക്ടോബര്‍ 10നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്നേദിവസം തുര്‍ക്കിഷ് ഗായകന്‍ ബെര്‍ക്കായ് സഹിനുമായി താരം വഴക്കുണ്ടാക്കിയിരുന്നു. വഴക്കിനൊടുവില്‍ ഗായകന് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയിലെത്തിയ ആര്‍ദ തോക്കുപയോഗിച്ച് ഭയപ്പെടുത്തുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ഗായകന്റെ ഭാര്യയെ ലൈംഗികമായി അപമാനിച്ചെന്ന കുറ്റവും ആര്‍ദയ്‌ക്കെതിരെ ചുമത്തിയിരുന്നെങ്കിലും അത് തെളിയിക്കാനായില്ല.

ardaturan

രണ്ടുവര്‍ഷത്തെ ശിക്ഷ ലഭിച്ചെങ്കിലും താരത്തിന് ജയിലില്‍ കിടക്കേണ്ടിവരില്ല. അഞ്ചുവര്‍ഷത്തേക്ക് കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെട്ടില്ലെങ്കില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ലെന്നാണ് കോടതിവിധി. ഇസ്താംബുള്‍ ബസെക്‌സെയിര്‍ താരത്തിന് 3,50,648 യൂറോ പിഴ വിധിച്ചിട്ടുണ്ടെന്ന് അറിയിച്ചു. നേരത്തെ തുര്‍ക്കി ലീഗില്‍ റഫറിയോട് മോശമായി പെരുമാറിയതിന് ഈ മധ്യനിര താരത്തിന് 16 മത്സരങ്ങളില്‍ വിലക്ക് ലഭിച്ചിരുന്നു.

Story first published: Thursday, September 12, 2019, 14:36 [IST]
Other articles published on Sep 12, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+