Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം മൊഷറഫ് ഹൊസൈന് കോവിഡ് 19

ധാക്ക: മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം മൊഷറഫ് ഹൊസൈന് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം കാന്‍സര്‍ ബാധ സ്ഥിരീകരിച്ച താരം ചികിത്സയില്‍ കഴിയവെയാണ് കോവിഡ് 19യും സ്ഥിരീകരിക്കുന്നത്. നിലവില്‍ അദ്ദേഹത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 38കാരനായ താരത്തിന് നാല് മാസം മുമ്പ് അര്‍ബുദത്തിനുള്ള ശസ്ത്രക്രിയയും നടത്തിയിരുന്നു. നേരത്തെ മൊഷറഫിന്റെ പിതാവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് താരത്തിന് കോവിഡ് പകര്‍ന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

'നേരത്തെ എന്റെ പിതാവിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തെ സിഎംഎച്ച് ആശുപത്രിയിലെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം എനിക്കും രോഗലക്ഷണം കാണിച്ചതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഞാന്‍ ആരോഗ്യവാനായിത്തന്നെയാണുള്ളത്. ഞാന്‍ സെല്‍ഫ് ഐസൊലേഷനിലാണുള്ളത്. ഭാര്യയുടെയും കുട്ടിയുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. ഇരുവരും ഭാര്യയുടെ വീട്ടിലാണുള്ളത്'-മൊഷറഫ് ഹൊസൈന്‍ പറഞ്ഞു.

mosharrafhossain

ബംഗ്ലാദേശ് കോവിഡ് വ്യാപനം കാര്യമായിത്തന്നെ ബാധിച്ച രാജ്യങ്ങളിലൊന്നാണ്. നിരവധി പേര്‍ക്ക് ഇതിനോടകം അവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗ്ലാദേശിനുവേണ്ടി 5 ഏകദിനം കളിച്ച താരം 26 റണ്‍സും 4 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 112 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 392 വിക്കറ്റും 104 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 120 വിക്കറ്റും 56 ടി20യില്‍ നിന്ന് 60 വിക്കറ്റും സ്പിന്‍ ബൗളറായ മൊഷറഫ് ഹൊസൈന്റെ പേരിലുണ്ട്.

നേരത്തെ മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷറഫെ മൊര്‍ത്താസയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യ മൂന്ന് ടെസ്റ്റിലും കോവിഡ് പോസിറ്റീവായ താരം നിലവില്‍ രോഗമുക്തനായിട്ടുണ്ട്. പ്രതിരോധ ശേഷിയെ കൊറോണ വൈറസുകള്‍ തകര്‍ത്തുകളയുന്നതിനാല്‍ മറ്റ് രോഗമുള്ളവരെയാണ് കൊറോണ കൂടുതലായി ബാധിക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളായ നസ്മുല്‍ ഇസ്ലാം,നഫീസ് ഇക്ബാല്‍ എന്നിവരുടെയും കോവിഡ് ഫലം പോസിറ്റീവായിരുന്നു.

കഴിഞ്ഞ ആഴ്ച പരിശോധ നടത്തിയ ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 18 താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെയെല്ലാം ആരോഗ്യസ്ഥിതി സുരക്ഷിതമാണെന്നും ഭയപ്പെടേണ്ടതില്ലെന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ മുന്‍ പാകിസ്താന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദിക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള ചാരിറ്റി സൊസൈറ്റിക്കുവേണ്ടി പ്രവര്‍ത്തിക്കവെ രോഗബാധിതനായെങ്കിലും പിന്നീട് രോഗമുക്തി നേടി.

Story first published: Monday, August 10, 2020, 16:09 [IST]
Other articles published on Aug 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+