വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷറഫെ മൊര്‍ത്താസയുടെ രണ്ടാം കോവിഡ് പരിശോധനയും പോസിറ്റീവ്

ധാക്ക: മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഷറഫെ മൊര്‍ത്താസയുടെ രണ്ടാം കോവിഡ് പരിശോധനാ ഫലവും പോസിറ്റീവ്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആരോഗ്യവിഭാഗം തലവന്‍ ദിബാശിഷ് ചൗധരിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മൊര്‍ത്താസയുടെ രണ്ട് കോവിഡ് ടെസ്റ്റ് ഫലവും പോസിറ്റീവാണെന്നും ജൂലൈ എട്ടിന് അദ്ദേഹത്തിനെ ഒരിക്കല്‍ക്കൂടി പരിശോധനയ്ക്ക് വിധേയനാക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജൂണ്‍ 20ന് പരിശോധിച്ചപ്പോഴാണ് മൊര്‍ത്താസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ജൂലൈ നാലിന് രണ്ടാമതും പരിശോധന നടത്തിയപ്പോഴും കോവിഡ് പോസിറ്റീവാവുകയായിരുന്നു.

രോഗം രണ്ടാം ടെസ്റ്റിലും പോസിറ്റീവായതോടെ മൊര്‍ത്താസയെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. 14 ദിവസമാണ് നിലവില്‍ ക്വാറന്റൈനെങ്കിലും എട്ടാം തീയ്യതിയിലെ മൂന്നാം പരിശോധനയ്ക്ക് ശേഷം മാത്രമെ മറ്റ് കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ.അതേ സമയം എവിടെനിന്നാണ് മൊര്‍ത്താസയ്ക്ക് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. കോവിഡ് പോസിറ്റീവാകുന്ന രണ്ടാമത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് താരമാണ് മൊര്‍ത്താസ.നേരത്തെ നഫീസ് ഇക്ബാലിനും രോഗം സ്ഥിരീകരിച്ചിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ മികച്ച നായകന്മാരിലൊരാളാണ് മൊര്‍ത്താസ. ബംഗ്ലാദേശിനുവേണ്ടി 36 ടെസ്റ്റില്‍ നിന്ന് 78 വിക്കറ്റും 220 ഏകദിനത്തില്‍ നിന്ന് 270 വിക്കറ്റും 54ടി20യില്‍ നിന്ന് 42 വിക്കറ്റും മൊര്‍ത്താസ സ്വന്തമാക്കിയിട്ടുണ്ട്. ഒരു ഐപിഎല്ലിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

സച്ചിനെക്കുറിച്ച് ആദ്യം കേട്ടത് വെളിപ്പെടുത്തി വഖാര്‍, ഇത്ര കേമനാവുമെന്ന് പ്രതീക്ഷിച്ചില്ലസച്ചിനെക്കുറിച്ച് ആദ്യം കേട്ടത് വെളിപ്പെടുത്തി വഖാര്‍, ഇത്ര കേമനാവുമെന്ന് പ്രതീക്ഷിച്ചില്ല

mashrafemortaza

ചൈനയില്‍ ആരംഭിച്ച് ലോകത്തെ ആകെ നിശ്ചലമാക്കുന്ന തരത്തില്‍ വ്യാപിച്ച കോവിഡ് ഇപ്പോഴും നിയന്ത്രിക്കാനാവാത്ത വിധം വ്യാപിക്കുകയാണ്.ഇതുവരെ മരുന്ന് കണ്ടെത്താന്‍ ഒരു രാജ്യത്തിനും സാധിച്ചിട്ടില്ല. ഇതിനോടകം നിരവധി കായിക താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍ പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗവിവരം അദ്ദേഹം തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. ഏവരും പ്രാര്‍ത്ഥിക്കണമെന്നും അഫ്രീദി ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് പര്യടനത്തിന് പോകുന്നതിനായി പരിശോധന നടത്തിയ പാകിസ്താന്‍ ടീമിലെ 10 താരങ്ങളുടെ ആദ്യ കോവിഡ് ഫലം പോസിറ്റീവായിരുന്നു. ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഹാരിസ് റൗഫ്, വഹാബ് റിയാസ് തുടങ്ങിയവരെല്ലാം ഇതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇവരുടെ രണ്ടാം പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഫുട്‌ബോള്‍ താരങ്ങളിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. യുവന്റസിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ പൗലോ ഡിബാല ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ക്കും ആഴ്‌സണല്‍ പരിശീലകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

യൂറോപ്പിലാണ് രോഗവ്യാപനം കൂടുതല്‍ ശക്തമായത്. റയല്‍ മാഡ്രിഡിന്റെ മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ കായിക ലോകത്തിന് മികച്ച സംഭാവന ചെയ്ത നിരവധി ആളുകള്‍ മരണത്തിന് കീഴടങ്ങിയിരുന്നു. ലോകത്താകെ ഇതിനോടകം ലക്ഷക്കണക്കിനാളുകള്‍ക്ക് രോഗം ബാധിക്കുകയും നിരവധി പേരുകള്‍ക്ക് മരമം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. രോഗവ്യാപനം ശക്തമായി തുടരുമ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റ് സജീവമായി തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലൂടെയാവും അന്താരാഷ്ട്ര ക്രിക്കറ്റ് വീണ്ടും ആരംഭിക്കുക. അതിന് ശേഷം പാകിസ്താനും ഇംഗ്ലണ്ടിനെതിരേ പരമ്പര കളിക്കും.

Story first published: Sunday, July 5, 2020, 10:34 [IST]
Other articles published on Jul 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X