Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിമാനത്തിനുള്ളില്‍ അസഭ്യവര്‍ഷം, ഓസീസ് മുന്‍ ക്രിക്കറ്റ് താരം സ്ലേറ്ററിനെ പുറത്താക്കി

സിഡ്‌നി: ഓസ്‌ട്രേലിയയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ ടെലിവിഷന്‍ കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്ററിനെ വിമാനത്തിലുള്ളില്‍ വച്ചു ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ചു പുറത്താക്കി. സ്ലേറ്ററുടെ കശപിശയെ തുടര്‍ന്നു അര മണിക്കൂറോളം വിമാനം വൈകുകയും ചെയ്തു. സിഡ്‌നിയില്‍ നിന്നും വാഗ വാഗയിലേക്കുള്ള യാത്രയ്ക്കായി വിമാനം പുറപ്പെടുന്നതിനു തൊട്ടു മുമ്പായിരുന്നു സംഭവം.

slater

രണ്ടു സുഹൃത്തുക്കളുമായി വാഗ്വാദത്തിലേര്‍പ്പെട്ട ശേഷം കുപിതനായ സ്ലേറ്റര്‍ വിമാനത്തിനുള്ളിലെ ടോയ്‌ലറ്റില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. തുടര്‍ന്ന് ടോയ്‌ലറ്റില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ സ്ലേറ്റര്‍ അസഭ്യം വിളിച്ചു പറയുകയും ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ടോയ്‌ലറ്റിലേക്കു ഇടിച്ചുകയറി സ്ലേറ്ററിനെ വിമാനത്തില്‍ നിന്നും ബലമായി പിടിച്ചു പുറത്തിറക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോശം പെരുമാറ്റത്തെ തുടര്‍ന്നു വിമാനത്തില്‍ നിന്നും പുറത്താക്കപ്പെട്ടതിനു പിന്നാലെ സംഭവത്തില്‍ സ്ലേറ്റര്‍ മാപ്പു ചോദിക്കുകയും ചെയ്തു. വിമാനത്തില്‍ കയറിയപ്പോഴോണ് രണ്ടു സുഹൃത്തുക്കളുമായി തര്‍ക്കമുണ്ടായത്. താന്‍ കാരണം വിമാനത്തിലെ മറ്റു യാത്രക്കാര്‍ക്കു ബുദ്ധിമുട്ട് നേരിട്ടതില്‍ മാപ്പു ചോദിക്കുന്നതായും സ്ലേറ്റര്‍ കൂട്ടിച്ചേര്‍ത്തു. 1993 മുതല്‍ 2001 വരെ ഓസീസ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഓപ്പണിങ് ബാറ്റ്‌സ്മാനായ സ്ലേറ്റര്‍. 2004ല്‍ വിരമിക്കുന്നതിനു മുമ്പ് 74 ടെസ്റ്റുകളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.

Story first published: Tuesday, May 21, 2019, 16:07 [IST]
Other articles published on May 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+