Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ഷെയ്ന്‍ വാട്‌സണ്‍

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണെ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. സിഡ്‌നിയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലായിരുന്നു തീരുമാനം. വാട്‌സണ്‍ നിലവില്‍ വിവിധ ക്ലബ്ബുകള്‍ക്കുവേണ്ടി കളിക്കുന്നുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായും വാട്‌സണ്‍ കളിക്കുന്നു.

അസോസിയേഷന്റെ പത്തംഗ ബോര്‍ഡില്‍ ഇനി വാട്‌സണും അംഗമായിരിക്കും. ഇപ്പോഴത്തെ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മന്‍സ്, ക്രിസ്റ്റ്യെന്‍ ബീംസ്, മുന്‍ ഓസീസ് താരം ലിസ സ്തലേക്കര്‍ എന്നിവര്‍ അസോസിയേഷനിലെ പുതിയ അംഗങ്ങളാണ്. പ്രസിഡന്റായിരിക്കുന്ന കാലയളവില്‍ കളിക്കാരുടെ ക്ഷേമത്തിനായും അവരുടെ ശബ്ദമായും ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായും നിലകൊള്ളുമെന്ന് വാട്‌സണ്‍ അറിയിച്ചു.

shanewatsonpresidentodaca

വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും തുല്യവേതനെന്ന ആശയത്തെ അടുത്തിടെ വാട്‌സണ്‍ പിന്തുണച്ചിരുന്നു. ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഉള്‍പ്പെടെയുള്ളവര്‍ ബോര്‍ഡില്‍ അംഗങ്ങളാണ്. ദിവസങ്ങള്‍ക്കു മുന്‍പാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുതിയ ഡയറക്ടറെ തെരഞ്ഞെടുത്തത്. മുന്‍താരം മെലാസി ജോണ്‍സിനാണ് ചുമതല. 1995 മുതല്‍ 2011വരെ ക്രിക്കറ്റ് കളിയില്‍ സജീവമായിരുന്നു ജോണ്‍സ്.

Story first published: Tuesday, November 12, 2019, 11:44 [IST]
Other articles published on Nov 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+