Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസിനുമൊരു സച്ചിനുണ്ട്!! വിവാദ നായകനെ മാസ്റ്റര്‍ ബ്ലാസ്റ്ററോട് ഉപമിച്ച് കോച്ച്

ഓസീസിനുമൊരു സച്ചിനുണ്ട്!! | Oneindia Malayalam

മെല്‍ബണ്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരുടെ നിരയിലാണ് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തിന്റെ സ്ഥാനം. നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട് കോലിയെപ്പോലും പിന്തള്ളുന്ന മികവിലേക്ക് സ്മിത്ത് ഉയരുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ വര്‍ഷം പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അദ്ദേഹം കുടുങ്ങിയത്.

തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്മിത്തിനെ ഒരു വര്‍ഷത്തേക്കു വിലക്കുകയും ചെയ്തു. വിലക്ക് മാറി അടുത്തിടെ കളിക്കളത്തിലേക്ക് തിരിച്ചെത്തിയ സ്മിത്ത് പഴയ സല്‍പ്പേര് തിരിച്ചുപിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയാണ് വീണ്ടും ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങുകയാണ് അദ്ദേഹം. അതിനിടെ സ്മിത്തിനെ വാനോളം പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാങര്‍.

ഓസ്‌ട്രേലിയയുടെ സച്ചിന്‍

ഓസ്‌ട്രേലിയയുടെ സച്ചിന്‍

ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറോടാണ് സ്മിത്തിനെ ലാങര്‍ ഉപമിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ സച്ചിനാണ് സ്മിത്തെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നതാന്‍ കോള്‍ട്ടര്‍ നൈലിനെതിരേ സ്മിത്തിന്റെ പ്രകടനം കണ്ടപ്പോഴാണ് സച്ചിനുമായി സാമ്യതകള്‍ തന്റെ ശ്രദ്ധയില്‍ പെട്ടതെന്നും ലാങര്‍ പറഞ്ഞു.
ബ്രിസ്ബണില്‍ ഒരാഴ്ച മുമ്പ് കോള്‍ട്ടര്‍ നൈലിന്റെ ബൗളിങില്‍ അവിശ്വസനീയമായൊരു ഷോട്ട് സ്മിത്ത് കളിച്ചു. ശരിക്കും സച്ചിന്റെ ഷോട്ട് പോലെയായിരുന്നു അതെന്നും ലാങര്‍ വിശദമാക്കി.

മികച്ച പ്രകടനം

മികച്ച പ്രകടനം

വിലക്ക് കഴിഞ്ഞ് ഐപിഎല്ലിലൂടെയാണ് സ്മിത്ത് ക്രിക്കറ്റില്‍ വീണ്ടും സജീവമായത്. രാജസ്ഥാന്‍ റോയല്‍സിനായി മോശമല്ലാത്ത പ്രകടനവും അദ്ദേഹം കാഴ്ചവച്ചിരുന്നു. ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡിനെതിരേ മികച്ച പ്രകടനമാണ് സ്മിത്ത് പുറത്തെടുത്തത്. ആദ്യ കളിയില്‍ 89ഉം രണ്ടാമത്തേതില്‍ 91ഉം റണ്‍സ് താരം നേടിയിരുന്നു.
ന്യൂസിലാന്‍ഡിനെതിരായ പരിശീലന മല്‍സരങ്ങളില്‍ സ്മിത്തിന്റെ ബാറ്റിങ് ശ്രദ്ധിച്ചിരുന്നു. ബാറ്റിങില്‍ ശരിക്കുമൊരു മാസ്റ്റര്‍ തന്നെയാണ് അദ്ദേഹം. വിലക്ക് മാറി സ്മിത്ത് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും ലാങര്‍ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പ് നിലനിര്‍ത്താന്‍ ഓസീസ്

ലോകകപ്പ് നിലനിര്‍ത്താന്‍ ഓസീസ്

ലോക കിരീടം നിലനിര്‍ത്താനുറച്ചാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ഓസീസ് ലോകകപ്പില്‍ ഇറങ്ങുന്നത്. ലോകകപ്പിനു മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങളില്‍ കംഗാരുപ്പട കളിക്കുന്നുണ്ട്. മെയ് 25ന് ഇംഗ്ലണ്ടിനെ നേരിടുന്ന ഓസീസ് രണ്ടു ദിവസം കഴിഞ്ഞ് ശ്രീലങ്കയുമായും ഏറ്റുമുട്ടും.
ലോകകപ്പില്‍ ഓസീസിന്റെ ആദ്യ എതിരാളികള്‍ ചെറുടീമായ അഫ്ഗാനിസ്താനാണ്. ജൂണ്‍ ഒന്നിനാണ് അഫ്ഗാനുമായി ഓസീസ് ശക്തി പരീക്ഷിക്കുന്നത്.

Story first published: Monday, May 20, 2019, 14:53 [IST]
Other articles published on May 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+