For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരസ്യം, കോലിയെ ട്രോളി മുന്‍ ഓസീസ് താരം... പണത്തിനു വേണ്ടി എന്തും ചെയ്യും!!

ബ്രാഡ് ഹോഡ്ജാണ് ഇന്ത്യന്‍ നായകനെ കളിയാക്കിയത്

By Manu
koh

ദില്ലി: പുതിയ പരസ്യത്തിലെ വാചകത്തിന്റെ പേരില്‍ പരിഹാസത്തിന് ഇരയായിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി. ഒരു പ്രമുഖ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി കോലിയെയും യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയും അടുത്തിടെ നിയമിച്ചിരുന്നു. പുരുഷന്‍മാരുടെ മുഖ സൗന്ദര്യത്തിനായുള്ള ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് ഇരുവരും. ട്വിറ്ററിലൂടെയാണ് കോലി ഉല്‍പ്പനത്തിന്റെ പരസ്യ വീഡിയോ പുറത്തിറക്കിയത്.

ഡ്യൂഡിനെപ്പോലെ നടക്കാം, വളരെ കൂളായിരിക്കുകയും ചെയ്യാം, നിങ്ങള്‍ക്കു ലുക്കുണ്ട്, നിങ്ങള്‍ തന്നെ കീഴടക്കുകയും ചെയ്യുമെന്നായിരുന്നു പരസ്യത്തില്‍ കോലിയുടെ വാചകള്‍. ഇതിനെ കളിയാക്കിയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റ്‌സ്മാന്‍ ബ്രാഡ് ഹോഡ്ജ് രംഗത്തു വന്നിരിക്കുന്നത്. പണത്തിനു വേണ്ടി ആളുകള്‍ എന്തും ചെയ്യുന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്നായിരുന്നു ഹോഡ്ജിന്റെ പരിഹാസം.

ഹോഡ്ജിന്റെ ട്വീറ്റിനു പിന്നാലെ കോലി ഫാന്‍സ് പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. കടുത്ത ഭാഷയിലാണ് ചിലര്‍ മുന്‍ ഓസീസ് താരത്തെ വിമര്‍ശിച്ചത്. ചിലയാളുകള്‍ മല്‍സരം ജയിക്കാന്‍ ആശ്ചര്യകരമായ കാര്യങ്ങളാണ് ചെയ്യുന്നതായിരുന്നു ഒരാളുടെ ട്വീറ്റ്. ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും കഴിഞ്ഞ വര്‍ഷം പന്തു ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങി വിലക്ക് നേരിട്ടതിനെ പരാമര്‍ശിച്ചായിരുന്നു ഈ ട്വീറ്റ്. ഇതു മാത്രമല്ല ഓസീസ് താരങ്ങളെ പരിഹസിച്ചു കൊണ്ട് നിരവധി ട്വീറ്റുകളാണ് ഹോഡ്ജിന്റെ കമന്റിനു താഴെ വന്നിരിക്കുന്നത്.

Story first published: Saturday, May 18, 2019, 15:31 [IST]
Other articles published on May 18, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+