വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്‍: രാജാവാകുമോ രാജസ്ഥാന്‍? ആവേശമായി സ്മിത്തിന്റെ വരവ്, ടീമിനൊപ്പം ചേര്‍ന്നു

കഴിഞ്ഞ സീസണ്‍ സ്മിത്തിനു നഷ്ടമായിരുന്നു

By Manu
സ്മിത്ത് രാജസ്ഥാൻ ടീമിനൊപ്പം | Oneindia Malayalam

ദില്ലി: ഐപിഎല്ലിന് ഹരമേകാന്‍ ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തുമെത്തി. രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേര്‍ന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷം സസ്‌പെന്‍ഷന്‍ നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഐപിഎല്‍ സ്മിത്തിനു നഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ മടങ്ങിവരവോടെ ഇത്തവണത്തെ ഐപിഎല്ലിന്റെ ഗ്ലാമര്‍ വര്‍ധിച്ചിട്ടുണ്ട്. പ്രഥമ സീസണിലെ ചാംപ്യന്‍മാര്‍ കൂടിയായ രാജസ്ഥാനും സ്മിത്തിന്റെ വരവ് കരുത്താവും. സ്മിത്തിന്റെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് കഴിഞ്ഞ സീസണില്‍ രാജസ്ഥാനെ നയിച്ചത്.

1

ഓസ്‌ട്രേിലയന്‍ ടീമംഗങ്ങളെ ദുബായില്‍ വച്ച് സന്ദര്‍ശിച്ച ശേഷമാണ് സ്മിത്ത് ഇന്ത്യയിലേക്കു തിരിച്ചത്. പാകിസ്താനെതിരായ ഏകദിന പരമ്പരയ്ക്കു മുമ്പ് സ്മിത്തിനും വിലക്ക് നേരിട്ട മറ്റൊരു താരമായ ഡേവിഡ് വാര്‍ണര്‍ക്കം തങ്ങളുടെ പഴയ ടീമംഗങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അവസരമൊരുക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സ്മിത്ത് ദുബായിലെത്തി പഴയ ടീമംഗങ്ങളുമായി സൗഹൃദം പങ്കിട്ടത്.

അടുത്ത ധോണിയാവുമോ? ആദ്യമായി പ്രതികരിച്ച് പന്ത്... ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ലഅടുത്ത ധോണിയാവുമോ? ആദ്യമായി പ്രതികരിച്ച് പന്ത്... ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ല

ഐപിഎല്‍: കോലിക്കു മുന്നില്‍ ധോണി മുട്ടുമടക്കും!! ആദ്യ ജയം ആര്‍സിബിക്ക്, ഇതാ കാരണങ്ങള്‍... ഐപിഎല്‍: കോലിക്കു മുന്നില്‍ ധോണി മുട്ടുമടക്കും!! ആദ്യ ജയം ആര്‍സിബിക്ക്, ഇതാ കാരണങ്ങള്‍...

ഓസീസ് ടീമിനൊപ്പമുള്ള സ്മിത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ കൂടുതല്‍ വെളിപ്പെടുത്തിയിട്ടില്ല. ലോകകപ്പിനുള്ള ടീമില്‍ തീര്‍ച്ചയായും അദ്ദേഹത്തെ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലില്‍ സ്മിത്തിന്റെ അഞ്ചാമത്തെ ടീമാണ് രാജസ്ഥാന്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊച്ചി ടസ്‌കേഴ്‌സ്, പൂനെ വാരിയേഴ്‌സ്, റൈസിങ് പൂനെ ജയന്റ്‌സ് എന്നിവര്‍ക്കു വേണ്ടിയാണ് അദ്ദേഹം നേരത്തേ കളിച്ചിട്ടുള്ളത്.

Story first published: Monday, March 18, 2019, 15:21 [IST]
Other articles published on Mar 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X