പോണ്ടിങിനെ പിന്തുണച്ച് വോ... ലോകകപ്പ് ഇന്ത്യക്കും ഓസീസിനുമില്ല!! ഉറപ്പിച്ചോ അവര്‍ തന്നെ
മെല്‍ബണ്‍: ഐസിസിയുടെ ക്രിക്കറ്റ് ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജൂലൈ 14ന് ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന കലാശപ്പോരിനൊടുവില്‍ ആരു കപ്പുയര്‍ത്തുമെന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. മൂന്നു ടീമുകള്‍ക്കാണ് കൂടുതല്‍ പേരും കിരീടസാധ്യത കല്‍പ്പിക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ട്, നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവരിലൊരാള്‍ ലോക ചാംപ്യന്മാരാവുമെന്നാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത്.
ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരവും ക്യാപ്റ്റനുമായ സ്റ്റീവ് വോയും ലോകകപ്പിലെ വിജയികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. 1999ല്‍ ഓസീസിനു ലോകകപ്പ് സമ്മാനിച്ച നായകനാണ് വോ.

ലോക കിരീടം ഇംഗ്ലണ്ടിന്
ആതിഥേയരും ലോക ഒന്നാം റാങ്കുകാരുമായ ഇംഗ്ലണ്ട് ലോക ചാംപ്യന്‍മാരാവുമെന്നാണ് വോയുടെ പ്രവചനം. ഇംഗ്ലണ്ടല്ലാതെ മറ്റൊരു ടീമും ലോക ചാംപ്യന്‍മാരാവുമെന്ന് കരുതുന്നില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. മാത്രമല്ല അവര്‍ സ്വന്തം നാട്ടിലാണ് ലോകകപ്പ് കളിക്കുന്നതെന്നും വോ ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ട് കഴിഞ്ഞാല്‍ കിരീടസാധ്യതയുള്ള മറ്റു ടീമുകള്‍ ഓസ്‌ട്രേലിയയും ഇന്ത്യയുമാണെന്നും വോ അഭിപ്രായപ്പെട്ടു.

ഓസ്‌ട്രേലിയയുടെ ഫോം
വളരെ മോശം പ്രകടനമാണ് ഓസീസ് അടുത്തിടെ നടത്തിക്കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് എല്ലാ മാറിമറിഞ്ഞത്. അവസാനത്തെ എട്ടു മല്‍സരങ്ങളിലും വെന്നിക്കൊടി പാറിക്കാന്‍ ഓസീസിനു സാധിച്ചു. ഇപ്പോള്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരെ ഓസീസിന് തിരികെ ലഭിച്ചിരിക്കുന്നത്.
ഇത്തവണത്തെ ലോകകപ്പില്‍ ഓസീസ് കിരീട ഫേവറിറ്റുകളാണെന്നു പറയാന്‍ കഴിയില്ല. എങ്കിലും എതിരാളികള്‍ ഭയക്കേണ്ട ടീം തന്നെയായിരിക്കും അവര്‍. ലോകകപ്പില്‍ ഏറെ ദൂരം മുന്നേറാന്‍ ഓസീസിനു കഴിയുമെന്നാണ് കരുതുന്നതെന്നും വോ വിശദമാക്കി.

പോണ്ടിങും ഇംഗ്ലണ്ടിനൊപ്പം
നേരത്തേ ഓസ്‌ട്രേലിയയുടെ മറ്റൊരു മുന്‍ ഇതിഹാസവും ക്യാപ്റ്റനുമായിരുന്ന റിക്കി പോണ്ടിങും ലോകകപ്പ് ഫേവറിറ്റുകളായി തിരഞ്ഞെടുത്തത് ഇംഗ്ലണ്ടിനെയായിരുന്നു. ഇംഗ്ലണ്ട് തന്നെ ജയിക്കുമെന്ന് പറയാന്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്ന് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ഓസീസ് നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടാമത്തേത് അവരാണ് ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നതെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടിയിരുന്നു.
ഇംഗ്ലണ്ട് കഴിഞ്ഞാല്‍ ലോകകപ്പില്‍ കിരീടസാധ്യതയില്‍ മുന്നിലുള്ള മറ്റു രണ്ടു ടീമുകള്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമാണെന്നും പോണ്ടിങ് പ്രവചിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications