'ബോയ് ഫ്രണ്ടി'നൊപ്പം ഫോട്ടോ... ഓസീസ് സൂപ്പര്‍ താരം വിവാദത്തില്‍, ഒടുവില്‍ സത്യം വെളിപ്പെടുത്തി
മെല്‍ബണ്‍: സമൂഹ മാധ്യമത്തിലെ ഒരു പോസ്റ്റിന്റെ പേരില്‍ വിവാദത്തിലായിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജെയിസ് ഫോക്‌നര്‍. 29ാം പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ അമ്മയ്ക്കും സുഹൃത്തിനൊപ്പമുള്ള ഫോക്‌നര്‍ പോസ്റ്റാണ് വലിയ വിവാദങ്ങള്‍ക്കു വഴിവച്ചത്. ആണ്‍ സുഹൃത്തിനെ ബോയ് ഫ്രണ്ടെന്നു വിശേഷിപ്പിച്ചതായിരുന്നു കാരണം. ഈ പോസ്റ്റ് അതിവേഗമാണ് വൈറലായി മാറിയത്. ഇതോടെ ഫോക്‌നര്‍ സ്വവര്‍ഗാനുരാഗിയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തു.
നിരവധി ആരാധകരാണ് തുടര്‍ന്നു താരത്തെ അഭിനന്ദിച്ചു രംഗത്തുവന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയും ഫോക്‌നറെ പിന്തുണച്ചു രംഗത്തു വന്നിരുന്നു. തന്റെ പോസ്റ്റ് പുലിവാലായതോടെ വിശദീകരണവുമായി താരം തന്നെ രംഗത്തു വന്നിരിക്കുകയാണ്.
തെറ്റിദ്ധാരണയുണ്ടാക്കി
തന്റെ പോസ്റ്റ് വലിയ തെറ്റിദ്ധാരണയണ് ഉണ്ടാക്കിയതെന്നു ഫോക്‌നര്‍ വ്യക്തമാക്കി. താന്‍ സ്വവര്‍ഗാനുരാഗിയല്ല. ലൈംഗിന ന്യൂനപക്ഷ സമൂഹത്തില്‍ നിന്നും വലിയ വലിയ പിന്തുണയാണ് ഈ പോസ്റ്റിനു ശേഷം ലഭിച്ചത്. റോബര്‍ട്ട് ജബ്ബ് വളരെ നല്ലൊരു സുഹൃത്ത് മാത്രമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി തങ്ങള്‍ ഒരുവീട്ടിലാണ് താമസിക്കുന്നത്. പോസ്റ്റിനു ശേഷം പിന്തുണ അറിയിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഫോക്‌നര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ക്രിക്കറ്റ് ഓസ്‌ട്രേലിയ മാപ്പുചോദിച്ചു
ഫോക്‌നറുടെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കുകയും പിന്തുണയ്ക്കും ചെയ്തതില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ മാപ്പുചോദിച്ചു. ഫോക്‌നര്‍ തമാശയായാണ് ആ പോസ്റ്റ് ഇട്ടതെന്നു കരുതിയിരുന്നില്ല. ക്രിക്കറ്റ് ഓസ്‌ട്രേലിയ മേധാവിയായ ജെയിംസ് സതര്‍ലാന്‍ഡും വളരെ ഗൗരവമായി തന്നെയാണ് പോസ്റ്റിനെ കണ്ടത്.
തന്റെ ബിസിനസ് പങ്കാളിയും അടുത്ത സുഹൃത്തും ഒരുമിച്ച് അഞ്ചു വര്‍ഷമായി താമസിക്കുകയും ചെയ്യുന്നയാളിനെക്കുറിച്ചാണ് ഫോക്‌നര്‍ പോസ്റ്റിട്ടത്.
ഫോക്‌നറെ സ്വവര്‍ഗാനുരാഗിയാണെന്നു വിശേഷിപ്പിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ വിശദീകരണം തേടാന്‍ പോലും പലരും തയ്യാറായില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയില്‍ വിശദമാക്കി.
വിവാദത്തിലായ പോസ്റ്റ്
ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പേരിലാണ് ഫോക്‌നര്‍ വിവാദത്തില്‍ അകപ്പെട്ടത്. അമ്മ റോസ്ലിന്‍ ഫോക്‌നറും സുഹൃത്ത് റോബര്‍ട്ട് ജബ്ബുമാണ് ഒപ്പമുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications