Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള വനിതാ കായികതാരമായി സെറീന, പട്ടികയില്‍ സിന്ധുവും

ന്യൂയോര്‍ക്ക്: ഈ വര്‍ഷവും ചിത്രത്തിന് മാറ്റമില്ല. ഫോബ്‌സ് മാസിക പുറത്തുവിട്ട പുതിയ പട്ടികയില്‍ അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീന വില്യംസ് തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന വനിതാ കായികതാരം. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് സെറീന വില്യംസ് പ്രതിഫലപ്പട്ടികയില്‍ ഒന്നാമതെത്തുന്നത്.

സെറീന വില്യംസ്

2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയുള്ള ഒരുവര്‍ഷക്കാലയളവില്‍ 29.2 ദശലക്ഷം ഡോളറാണ് (200 കോടിയില്‍പ്പരം രൂപ) സെറീന പ്രതിഫലം പറ്റിയത്. ഇതില്‍ പ്രൈസ് മണിയായി 4.2 ദശലക്ഷം ഡോളര്‍ (ഏകദേശം 30 കോടി രൂപ) മാത്രമേ സെറീന നേടിയിട്ടുള്ളൂ. സെറീന വില്യംസിനെ അട്ടിമറിച്ച് യുഎസ് ഓപ്പണ്‍ സ്വന്തമാക്കിയ ജാപ്പനീസ് താരം നവോമി ഒസാക്കയാണ് ഏറ്റവും പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ വനിതാ കായികതാരം. 24.3 ദശലക്ഷം ഡോളര്‍ (170 കോടിയില്‍പ്പരം രൂപ) പ്രതിഫലം ഒസാക്കയ്ക്കുണ്ട്.

മുന്‍ വിംബിള്‍ഡണ്‍ ജേതാവ് അഞ്ചലിക്ക് കെര്‍ബര്‍ മൂന്നാമതുണ്ടെങ്കിലും ആദ്യ രണ്ടു സ്ഥാനക്കാരെ അപേക്ഷിച്ച് ബഹുദൂരം പിന്നിലാണ് താരം.

പിവി സിന്ധു

ഇതേസമയം, കഴിഞ്ഞവര്‍ഷം ഫോബ്‌സ് പട്ടികയില്‍ ഏഴാമതുണ്ടായിരുന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഇക്കുറി 13 ആം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ഫോബ്‌സിന്റെ കണക്കുപ്രകാരം പോയവര്‍ഷം അഞ്ചര ദശലക്ഷം ഡോളര്‍ (ഏകദേശം 38 കോടി രൂപ) സിന്ധു പ്രതിഫലം പറ്റി. എന്തായാലും നിലവില്‍ ഇന്ത്യയില്‍ ഏറ്റവും വിപണിമൂല്യമുള്ള വനിതാ കായികതാരം പിവി സിന്ധുവാണെന്ന് ഫോബ്‌സ് പറയുന്നു. പ്രൈസ് മണി, ശമ്പളം, ബോണസ് തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് ഫോബ്‌സ് പ്രതിഫലപ്പട്ടിക ഒരുക്കുന്നത്.

Story first published: Wednesday, August 7, 2019, 19:00 [IST]
Other articles published on Aug 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+