വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിനേക്കാള്‍ നല്ലത് മരണം!! 2013ലേത് കരിയറിലെ കറുത്ത അധ്യായം... ധോണിയുടെ വെളിപ്പെടുത്തല്‍

ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി കളിക്കാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം

By Manu
ധോണി വാതുവെപ്പിനെക്കുറിച്ച് പ്രതികരിക്കുന്നു | #CSK | #MSDhoni | Oneindia Malayalam

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ഐപിഎല്ലിന്റെ പുതിയൊരു സീസണിനായി കച്ചമുറുക്കുകയാണ്. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സിനെ തുടര്‍ച്ചയായ രണ്ടാം കിരീടത്തിലേക്കു നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധോണിയുടെ പടയൊരുക്കം. കരിയറില്‍ ഒരു ദുഷ്‌പേര് പോലും കേട്ടിട്ടില്ലാത്ത ചുരുക്കം ക്രിക്കറ്റ് താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.

കോലി മോശം ക്യാപ്റ്റന്‍... ഗംഭീറിന് ദാദയുടെ ചുട്ട മറുപടി, ഇനി നാവ് പൊങ്ങില്ല മുന്‍ ഓപ്പണര്‍ക്ക്!! കോലി മോശം ക്യാപ്റ്റന്‍... ഗംഭീറിന് ദാദയുടെ ചുട്ട മറുപടി, ഇനി നാവ് പൊങ്ങില്ല മുന്‍ ഓപ്പണര്‍ക്ക്!!

ഐപിഎല്ലില്‍ സിഎസ്‌കെയെ മൂന്നു കിരീട വിജയങ്ങളിലേക്കു നയിക്കാന്‍ ധോണിക്കു സാധിച്ചിട്ടുണ്ട്. എന്നാല്‍ 2013ലെ ഐപിഎല്‍ തന്റെ കരിയറിലെ കറുത്ത അധ്യായങ്ങളിലൊന്നാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. റോര്‍ ഓഫ് ദി ലയണ്‍ എന്ന തന്നെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററിയിലാണ് ധോണി ഇക്കാര്യം പറഞ്ഞത്.

സിഎസ്‌കെയ്ക്കു സസ്‌പെന്‍ഷന്‍

സിഎസ്‌കെയ്ക്കു സസ്‌പെന്‍ഷന്‍

2013ലാണ് വാതുവയ്പ്പുമായി ബന്ധപ്പെട്ടു സിഎസ്‌കെ പ്രതിക്കൂട്ടിലാവുന്നത്. ഇതേ തുടര്‍ന്നു ടീമിനെ രണ്ടു വര്‍ഷത്തേക്കു ബിസിസിഐ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു ധോണിയുള്‍പ്പെടെയുള്ള സിഎസ്‌കെ ടീമിലെ മുഴുവന്‍ താരങ്ങള്‍ക്കും പുതിയ തട്ടകത്തിലേക്കു ചേക്കേറേണ്ടി വന്നിരുന്നു. കഴിഞ്ഞ സീസണില്‍ സസ്‌പെന്‍ഷന്‍ കഴിഞ്ഞുള്ള മടങ്ങിവരവ് കിരീടവിജയത്തോടെയാണ് ധോണിയും സിഎസ്‌കെയും ആഘോഷിച്ചത്.
വാതുവയ്പ്പുമായി ബന്ധപ്പെട്ട് അന്നു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ ശരിക്കും ഷോക്കായിരുന്നു. എന്നാല്‍ ടീമിനെ രണ്ടു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി തന്നെ അമ്പരപ്പിച്ചുവെന്ന് ധോണി പറയുന്നു.

കൊലപാതകത്തേക്കാള്‍ വലുത്

കൊലപാതകത്തേക്കാള്‍ വലുത്

വാതുവയ്‌പ്പെന്നത് തന്നെ സംബന്ധിച്ചിടത്തോളം കൊലപാതകത്തേക്കാള്‍ വലിയ കുറ്റമാണെന്നു ധോണി ചൂണ്ടിക്കാട്ടി. ഇന്ന് താന്‍ എന്താണോ, എന്തൊക്കെ നേട്ടങ്ങള്‍ കൈവരിച്ചോ അവയ്‌ക്കെല്ലാം കാരണം ക്രിക്കറ്റാണ്.
അതുകൊണ്ടു തന്നെയാണ് വാതുവയ്‌പ്പെന്നത് കൊലപാതകത്തേക്കാള്‍ വലിയ കുറ്റമാണെന്ന് പറയുന്നത്. കൊലപാതകം ചെയ്താല്‍ പോലും തനിക്ക് വാതുവയ്പ്പില്‍ പങ്കാളിയാവാന്‍ കഴിയില്ലെന്നും ധോണി വ്യക്തമാക്കി. ലഭിക്കുന്ന വലിയ വരുമാനം മുന്നില്‍ കണ്ട് ആളുകള്‍ വാതുവയ്പ്പ് നടത്തിയാല്‍ ക്രിക്കറ്റിന്റെ വിശ്വാസ്യതയാണ് നഷ്ടപ്പെടുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപ്രതീക്ഷിത ഫലങ്ങള്‍

അപ്രതീക്ഷിത ഫലങ്ങള്‍

ടെസ്റ്റിലും നിശ്ചിത ഓവര്‍ ക്രിക്കറ്റിലുമെല്ലാം ചില ത്രസിപ്പിക്കുന്ന മല്‍സരങ്ങളുണ്ടാവാറുണ്ട്. ചിലപ്പോള്‍ അപ്രതീക്ഷിത മല്‍സരഫലങ്ങളുമുണ്ടാവാം. അത്തരം മല്‍സരങ്ങള്‍ ചിലപ്പോള്‍ പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അപ്പോഴാണ് കളിയില്‍ വാതുവയ്പ്പ് നടത്തിട്ടുണ്ടാവാമെന്ന തരത്തില്‍ ആരാധകര്‍
ആരോപണങ്ങള്‍ ഉന്നയിക്കാറുള്ളത്.
2013ലെ ഐപിഎല്ലില്‍ തന്റെ ടീമായ സിഎസ്‌കെ വിലക്ക് നേരിട്ടതു പോലൊരു മോശം അനുഭവത്തിലൂടെ ഇനിയൊരിക്കലും കടന്നു പോവേണ്ടി വരില്ലെന്നും ധോണി മനസ്സ്തുറന്നു.

Story first published: Thursday, March 21, 2019, 14:59 [IST]
Other articles published on Mar 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X