ആരാധകര്‍ക്ക് ഞെട്ടല്‍,റാമോസിനെ ടീമിലെത്തിക്കാന്‍ ലിവര്‍പൂള്‍
ലണ്ടന്‍: കൈമാറ്റ ജാലകത്തില്‍ ആരാധകരെ ഞെട്ടിക്കാന്‍ ലിവര്‍പൂള്‍. റയല്‍ ക്യാപ്റ്റനും പ്രതിരോധ താരവുമായ സെര്‍ജിയോ റാമോസിനെ ടീമിലെത്തിക്കാനാണ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് പദ്ധതിയിടുന്നത്. റാമോസിനെ ടീമിലെത്തിച്ചാല്‍ വാന്‍ ഡെക്കിനൊപ്പം പ്രതിരോധത്തില്‍ ലിവര്‍പൂളിന്റെ കരുത്തുയരും.വസാന സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹിനെ ഫൗള്‍ചെയ്ത് പരിക്കേല്‍പ്പിച്ച റാമോസിനെതിരേ ശക്തമായ ആരാധക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇത്തരമൊരു താരത്തെ ടീമിലെത്തിക്കുമ്പോള്‍ ആരാധക പ്രതികരണമെന്തെന്ന് കാത്തിരുന്ന് കാണാം.ഈ സീസണിലെ ലാ ലിഗയില്‍ മൂന്നാം സ്ഥാനംകൊണ്ട് റയലിന് തൃപ്തിപ്പെടേണ്ടി വന്നു. റാമോസുമായി യോജിക്കാത്ത താരങ്ങളെ ടീമിലെത്തിക്കാന്‍ സിദാന്‍ തയ്യാറെടുത്തതാണ് ക്ലബ്ബ് വിടാന്‍ റാമോസിനെ പ്രേരിപ്പിക്കുന്നത്. നെയ്മര്‍,എംബാപ്പെ,പോള്‍ പോഗ്ബ,ഏദന്‍ ഹസാര്‍ഡ് എന്നിവരാണ് റയല്‍ ഇത്തവണ ലക്ഷ്യം വയ്ക്കുന്ന പ്രധാന താരങ്ങള്‍.

കളത്തിനകത്തും പുറത്തും വിവാദ നായകനായ റാമോസ് 419 മത്സരത്തില്‍ നിന്ന് 59 ഗോള്‍ ഇതിനോടകം റയലിനൊപ്പം നേടിയിട്ടുണ്ട്. സ്പെയിനുവേണ്ടി 163 മത്സരത്തില്‍ നിന്ന് 18 ഗോളും റാമോസ് നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications