Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: വിന്‍ഡീസിനെതിരേ ദുരന്തം... പാക് ടീമിനെ കളിയാക്കാന്‍ വരട്ടെ, വഖാറിന്റെ മുന്നറിയിപ്പ്

ലാഹോര്‍: ലോകകപ്പിലെ ആദ്യ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനോടു ദയനീയ തോല്‍വിയേറ്റുവാങ്ങിയെങ്കിലും പാകിസ്താനെ എഴുതിത്തള്ളേണ്ടെനെന്ന മുന്നറിയിപ്പുമായി മുന്‍ ക്യാപ്റ്റനും പേസ് ഇതിഹാസുമായ വഖാര്‍ യൂനുസ് വ്യക്തമാക്കി. തന്റെ കോളത്തിലാണ് പാക് ടീമിനെ നിസാരരായി കാരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

വിന്‍ഡീസിനിനെതിരേ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 21.4 ഓവറില്‍ വെറും 105 റണ്‍സിനു കൂടാരം കയറിയിരുന്നു. മറുപടിയില്‍ 13.4 ഓവറില്‍ മൂന്നു വിക്കറ്റിന് വിന്‍ഡീസ് ലക്ഷ്യം മറികടക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റിലെ ഏറ്റവും അപ്രവചനീയരായ ടീമെന്നു വിളിക്കപ്പെടുന്ന പാകിസ്താന്‍ ശക്തമായി തിരിച്ചുവരും. 1992ലെ ലോകകപ്പില്‍ ആദ്യ മല്‍സരത്തില്‍ തോറ്റ ശേഷമാണ് പാകിസ്താന്‍ ചാംപ്യന്‍മാരായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റ്

ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റ്

വളരെ ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണ് ലോകകപ്പെന്നു മറക്കാന്‍ പാടില്ല. ഇനിയും നിരവധി മല്‍സരങ്ങള്‍ ബാക്കിയുണ്ട്. വിന്‍ഡീസിനെതിരായ ആദ്യ കളിയിലെ തോല്‍വിയുടെ പേരില്‍ പാകിസ്താനെ വില കുറച്ചു കാണുന്നത് വിഡ്ഢിത്തമാണെന്നും വഖാര്‍ തന്റെ കോളത്തില്‍ കുറിച്ചു.
പാക് ബാറ്റ്‌സ്മാന്‍മാരെ വീഴ്ത്താന്‍ വിന്‍ഡീസ് ബൗളര്‍ നല്ല രീതിയിലാണ് ഷോര്‍ട്ട് പന്തുകള്‍ ഉപയോഗിച്ചത്. ആന്ദ്രെ റസ്സലിന്റെ ആദ്യ മൂന്നോവറുകള്‍ ഗംഭീരമായിരുന്നു. റസ്സലിന്റെ ബൗളിങാണ് പിന്നാലെ ബൗള്‍ ചെയ്തവര്‍ക്കും വഴി കാട്ടിയതെന്നും വഖാര്‍ വിശദമാക്കി.

ശക്തമായി തിരിച്ചുവരണം

ശക്തമായി തിരിച്ചുവരണം

ലോകകകപ്പില്‍ പാകിസ്താന്റെ മുന്‍ പ്രകടനത്തെക്കുറിച്ചെല്ലാം പലരും പരാമര്‍ശിക്കുന്നുണ്ട്. 1992ലെ ലോകകപ്പിലെ ആദ്യ കളിയില്‍ വന്‍ തോല്‍വിയേറ്റുവാങ്ങിയ ശേഷമാമാണ് ശക്തമായ തിരിച്ചുവരവ് നടത്തി പാകിസ്താന്‍ വിജയികളായത്. അന്നത്തെ കാലത്തെയും ഇപ്പോഴത്തെ കാലത്തെയും താരതമ്യം ചെയ്യുന്നത് ശരിയല്ല.
എന്നാല്‍ 27 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നതു പോലെ ഒരു അത്ഭുതം ഇപ്പോള്‍ നടക്കണമെന്നുമില്ല. ഇത്തവണ ലോകകപ്പ് ജയിക്കുകയെന്നത് വളരെ കടുപ്പം തന്നെയായിരിക്കും. വിന്‍ഡീസിനെതിരേ നേരിട്ടതു പോലെയുള്ള പരാജയങ്ങള്‍ ടീമിന്റെ ആത്മവിശാസത്തെ ബാധിക്കുന്നതാണ്. എങ്കിലും കളിയിലെ പോസിറ്റീവ് വശങ്ങള്‍ ഉള്‍ക്കൊണ്ട് തിരിച്ചുവരാന്‍ പാക് ടീം ശ്രമിക്കണമെന്നും വഖാര്‍ ആവശ്യപ്പെടുന്നു.

ആമിറിന്റെ പ്രകടനം

ആമിറിന്റെ പ്രകടനം

വിന്‍ഡീസിനെതിരായ കളിയില്‍ പേസര്‍ മുഹമ്മദ് ആമിറിന്റെ പ്രകടനമാണ് പാകിസ്താനെ സംബന്ധിച്ച് ഏറ്റവും വലിയ പോസിറ്റീവായ കാര്യമെന്നും വഖാര്‍ ചൂണ്ടിക്കാട്ടുന്നു. മല്‍സരത്തില്‍ ആമിര്‍ മൂന്നു വിക്കറ്റെടുത്തിരുന്നു. ഇതു തീര്‍ച്ചയായും അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
ലോകകപ്പ് ടീമില്‍ നിന്നും ആദ്യം ഒഴിവാക്കപ്പെട്ട ശേഷം പിന്നീട് ടീമിലെടുക്കുകയും തുട
ര്‍ന്നു മികച്ച പ്രകടനം നടത്തുകയുമെന്നത് വലിയ കാര്യം തന്നെയാണ്. ശരിക്കും വിക്കറ്റ് വേട്ടക്കാരന്‍ തന്നെയാണ് ആമിര്‍. ഇതേ ഫോമില്‍ തുടര്‍ന്നുള്ള മല്‍സരങ്ങളിലും ബൗള്‍ ചെയ്യാനായാല്‍ എതിര്‍ ടീമുകള്‍ക്കു ആമിര്‍ വെല്ലുവിളിയാവുമെന്നും വഖാര്‍ കോളത്തില്‍ കുറിച്ചു.

ഇംഗ്ലണ്ടിനെതിരേ കടുപ്പം

ഇംഗ്ലണ്ടിനെതിരേ കടുപ്പം

ലോകകപ്പില്‍ തിങ്കളാഴ്ച നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മല്‍സരം പാകിസ്താന് ഏറെ കടുപ്പമായിരിക്കുമെന്ന് വഖാര്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് ടീം അത്രയും മികച്ച ഫോമിലാണ് ഇപ്പോള്‍. ലോകകപ്പില്‍ വിജയക്കുതിപ്പ് നടത്തി കന്നി ലോകകിരീടത്തിനായുള്ള കാത്തിരിപ്പ് ഇത്തവണ അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിനു കഴിയും.
വിന്‍ഡീസും പാകിസ്താനും തമ്മിലുള്ള കളിയില്‍ വിന്‍ഡീസ് പേസര്‍മാരുടെ പ്രകടനം കണ്ട ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ കൂടുതല്‍ ആവേശത്തിലായിരിക്കുമെന്നും വഖാര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, June 1, 2019, 16:59 [IST]
Other articles published on Jun 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+