Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രളയം; ആസാമിലെയും ബിഹാറിലെയും ജനങ്ങള്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് കോലിയും അനുഷ്‌കയും

മുംബൈ: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യമാകെ വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ദുരിതം ഉയര്‍ത്തി പ്രളയം കൂടി എത്തുന്നത്. ആസാം,ബിഹാര്‍ സംസ്ഥാനങ്ങളിലെ നിരവധി മനുഷ്യരെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുകയും സാമ്പത്തികമായും ആളുകള്‍ ബുദ്ധിമുട്ടുന്ന സമയത്ത് പ്രളയം കൂടി എത്തിയതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങള്‍. കോവിഡിന്റെ കണക്കില്‍ പലപ്പോഴും ഇവിടുത്തെ ദുരവസ്ഥ മുങ്ങിപ്പോവുകയാണ്.

ഇപ്പോഴിതാ ആസാമിലെയും ബിഹാറിലെയും ജനങ്ങളെ സഹായിക്കാന്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയും രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് പ്രമുഖ ദമ്പതികളായ ഇരുവരും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ ദുരിതത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതിനിടെ ഉണ്ടായ പ്രളയം ആസാമിലെയും ബിഹാറിലെയും നിരവധി ജീവനുകളെ ബാധിച്ചിരിക്കുകയാണ്.

kohliandanushka

ആസാമിനും ബിഹാറിനും വേണ്ടി നമ്മുടെ പ്രാര്‍ത്ഥന തുടരുക. പളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനകള്‍ക്ക് പിന്തുണ നല്‍കുമെന്ന് നുഷ്‌കയും ഞാനും പ്രതിജ്ഞ ചെയ്യുകയാണ്. ഈ സംഘടനകള്‍ക്ക് നിങ്ങളുടെ സഹായവും നല്‍കുക എന്നാണ് ഇരുവരും കുറിപ്പിലൂടെ പങ്കുവെച്ചത്. ലോകത്തിലെ ഏറ്റവും വരുമാനമുള്ള കായിക താരങ്ങളിലൊരാളാണ് കോലി. അനുഷ്‌കയും ബോളിവുഡിന്റെ പ്രശസ്ത സിനിമാ താരമാണ്. ഇരുവരും നേരത്തെയും ഇത്തരത്തില്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

കോവിഡ് വ്യാപനം ശക്തമായപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കോലിയും അനുഷ്‌കയും സംഭാവന ചെയ്തിരുന്നു. എന്നാല്‍ എത്ര തുകയാണ് സംഭാവന ചെയ്തതെന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നില്ല. നേരത്തെ കോവിഡ് സമയത്ത് ഒട്ടുമിക്ക താരങ്ങളും ബിസിസിഐയുമെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ സമാനമായ സഹായം ആസാമിലെയും ബീഹാറിലെയും ജനങ്ങള്‍ക്കും ആവിശ്യമാണ്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു സ്ഥലത്തേക്ക് മാറിപ്പോകുക പോലും വലിയ വെല്ലുവിളിയാണ്. വളരെയേറെ ദുരിതത്തിലായിരിക്കുന്ന ഇവിടുത്തെ ആളുകള്‍ക്കായി പല സന്നദ്ധ സംഘടനകളും സജീവമായി രംഗത്തുണ്ട്. എന്നാല്‍ അവര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലടക്കം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കോലിയുടെയും അനുഷ്‌കയുടെയും അഭ്യര്‍ത്ഥന വലിയൊരു സഹായം തന്നെ ഇവരിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനോടകം നിരവധി ആളുകള്‍ പോസ്റ്റിന് താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Story first published: Friday, July 31, 2020, 9:37 [IST]
Other articles published on Jul 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+