Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ഓസ്‌ട്രേലിയ; അഞ്ച് താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടം തീപാറും; ആരൊക്കെ തമ്മില്‍

ലണ്ടന്‍: ഐസിസി ലോകകപ്പ് 2019ലെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന മത്സരങ്ങളിലൊന്നാണ് ഞായറാഴ്ച നടക്കാനിരിക്കുന്നത്. എല്ലായിപ്പോഴും പ്രവചനം അസാധ്യമാകുന്ന ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടത്തിന് ഇത്തവണ കടുപ്പമേറും. ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയില്‍ ജേതാക്കളായ ഓസ്‌ട്രേലിയയോട് ഇന്ത്യക്ക് കണക്കുതീര്‍ക്കാനുള്ള അവസരംകൂടിയാണ് ഓവലിലെ ഏറ്റുമുട്ടല്‍.

ഇരു ഭാഗത്തുമുള്ള കളിക്കാരുടെ സമീപകാലത്തെ പ്രകടനം വിലയിരുത്തുകയാണെങ്കില്‍ ഒപ്പത്തിനൊപ്പമുള്ള കളിയാണ് കാഴ്ചവെച്ചതെന്നുകാണാം. ബൗളിങ്ങിലും ബാറ്റിങ്ങിലും കരുത്തരായ കളിക്കാര്‍ ഇരു ടീമുകളിലുമുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും ഒരിക്കല്‍ക്കൂടി പോരാടുമ്പോള്‍ വരുമ്പോള്‍ അഞ്ചു താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിനുകൂടിയാണ് വേദിയാകുക.


രോഹിത് ശര്‍മയും മിച്ചല്‍ സ്റ്റാര്‍ക്കും

രോഹിത് ശര്‍മയും മിച്ചല്‍ സ്റ്റാര്‍ക്കും

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയും ഓസ്‌ട്രേലിയന്‍ ഓപ്പണിങ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കും തമ്മിലായിരിക്കും പ്രധാന ഏറ്റുമുട്ടല്‍. കഴിഞ്ഞമത്സരത്തില്‍ സെഞ്ച്വറി നേടിയ രോഹിത്തും അഞ്ചു വിക്കറ്റ് പ്രകടനം നടത്തിയ സ്റ്റാര്‍ക്കും മിന്നുന്ന ഫോമിലാണ്. സ്റ്റാര്‍ക്കിന്റെ സ്വിങ്ങുകള്‍ക്കും യോര്‍ക്കറുകള്‍ക്കും രോഹിത്തിന് മറുപടിയുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും. ഇതുവരെയായി രോഹിത് സ്റ്റാര്‍ക്കിന്റെ 51 പന്തുകള്‍ നേരിട്ടിട്ടുണ്ട്. 48 റണ്‍സും സ്വന്തമാക്കി. ഒരുതവണ പേസര്‍ക്ക് മുന്നില്‍ കീഴടങ്ങുകയും ചെയ്തു.

ശിഖര്‍ ധവാനും പാറ്റ് കുമ്മിന്‍സും

ശിഖര്‍ ധവാനും പാറ്റ് കുമ്മിന്‍സും

മറ്റൊരു ഇന്ത്യന്‍ ഓപ്പണറായ ശിഖര്‍ ധവാനും ഓസീസ് ബൗളര്‍ പാറ്റ് കുമ്മിന്‍സും തമ്മില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആര്‍ക്കാണ് മേല്‍ക്കൈ ലഭിക്കുകയെന്നതും ആരാധകര്‍ ഉറ്റുനോക്കുന്നു. കുമ്മിന്‍സിനെതിരെ 39 പന്തില്‍ന്നും 46 റണ്‍സ് നേടിയിട്ടുണ്ട് ധവാന്‍. എന്നാല്‍ രണ്ടുതവണ പുറത്താവുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇവര്‍തമ്മിലുള്ള ഏറ്റുമുട്ടല്‍ ആവേശകരമാകും.

വിരാട് കോലിയും നഥാന്‍ കോള്‍ട്ടര്‍ നില്ലും

വിരാട് കോലിയും നഥാന്‍ കോള്‍ട്ടര്‍ നില്ലും

വിരാട് കോലി ബാറ്റ് ചെയ്യാനെത്തുമ്പോഴേക്കും നഥാന്‍ കോള്‍ട്ടര്‍ നില്‍ ആയിരിക്കും ബൗളര്‍ എന്നാണ് കരുതുന്നത്. കോള്‍ട്ടര്‍ നില്ലിനെതിരെ കോലിക്ക് മികച്ച റെക്കോര്‍ഡ് ഇല്ല. 71 പന്തുകള്‍ നേരിട്ടപ്പോള്‍ 47 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. മാത്രമല്ല, മൂന്നു തവണ കോലി കോള്‍ട്ടര്‍ നില്ലിന്റെ പന്തില്‍ പുറത്താവുകയും ചെയ്തിട്ടുണ്ട് എന്നതിനാല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ചങ്കിടിപ്പേറ്റുന്നതായിരിക്കും ഇവരുടെ പോരാട്ടം.

ഡേവിഡ് വാര്‍ണറും ജസ്പ്രീത് ബുംറയും

ഡേവിഡ് വാര്‍ണറും ജസ്പ്രീത് ബുംറയും

ഓസീസ് നിരയിലെ വെടിക്കെട്ട് ഓപ്പണര്‍ വാര്‍ണറെ എത്രയും വേഗം പുറത്താക്കിയാല്‍ ഇന്ത്യയ്ക്ക് കളിയില്‍ മേധാവിത്വം നേടാം. ജസ്പ്രീത് ബുംറയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബുംറയ്‌ക്കെതിരെ 42 പന്തില്‍ നിന്നും വാര്‍ണര്‍ 41 റണ്‍സ് നേടിയിട്ടുണ്ട്. ബുംറയ്ക്ക് ഇതുവരെ വാര്‍ണറെ പുറത്താക്കാന്‍ കഴിഞ്ഞിട്ടുമില്ല. ബുംറയെ വാര്‍ണര്‍ ഏതു രീതിയിലാകും കൈകാര്യം ചെയ്യുകയെന്നതും ആരാധകര്‍ ഉറ്റുനോക്കുന്നു.

സ്റ്റീവ് സ്മിത്തും യുസ് വേന്ദ്ര ചാഹലും

സ്റ്റീവ് സ്മിത്തും യുസ് വേന്ദ്ര ചാഹലും

വെസ്റ്റിന്‍ഡീസിനെതിരെ നിര്‍ണായക അര്‍ധ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്ത് മികച്ച ഫോമിലാണ്. സ്മിത്തിനെതിരെ യുസ്‌വേന്ദ്ര ചാഹല്‍ ഫലപ്രദമാകുമോ എന്ന് കണ്ടറിയണം. ചാഹലിന്റെ 37 പന്തില്‍ നിന്നും സ്മിത്ത് ഇതുവരെയായി 20 റണ്‍സാണ് നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 4 വിക്കറ്റുകള്‍ വീഴ്ത്തിയ ചാഹലിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകവുമാകും.


Story first published: Sunday, June 9, 2019, 10:09 [IST]
Other articles published on Jun 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+