വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ഇവര്‍ ഇന്ത്യയുടെ നഷ്ടങ്ങള്‍', ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അഞ്ച് താരങ്ങള്‍

ടോക്കിയോ ഒളിംപിക്‌സ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നീണ്ടുപോയ ടോക്കിയോ ഒളിംപിക്‌സ് ഈ മാസം 23നാണ് ആരംഭിക്കുന്നത്. ആഗസ്റ്റ് എട്ടിനാണ് ഒളിംപിക്‌സ് അവസാനിക്കുന്നത്. 339 ഇനങ്ങളിലായി 11091 താരങ്ങളാണ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് 111 ലധികം താരങ്ങളും ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടുണ്ട്.

പി വി സിന്ധുവടക്കം നിരവധി സൂപ്പര്‍ താരങ്ങള്‍ ഇത്തവണത്തെ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ പല കാരണങ്ങളാല്‍ ഇത്തവണത്തെ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ഇന്ത്യയുടെ ചില സൂപ്പര്‍ താരങ്ങളുണ്ട്. അവരിലെ പ്രമുഖരായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ദീപാ കര്‍മാകര്‍ (ജിംനാസ്റ്റിക്)

ദീപാ കര്‍മാകര്‍ (ജിംനാസ്റ്റിക്)

ജിംനാസ്റ്റിക്കിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ദീപാ കര്‍മാകര്‍. 2016ലെ ഒളിംപിക്‌സില്‍ ഇന്ത്യക്കായി ദീപ പങ്കെടുത്തിരുന്നു. ഈ ഇനത്തില്‍ ഇന്ത്യക്കായി ഒളിംപിക്‌സില്‍ പങ്കെടുത്തുന്ന ആദ്യ വനിതാ താരമാണ് ദീപ. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും 2015ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യക്കായി വെങ്കല മെഡല്‍ നേടി. 27കാരിയായ താരത്തിന് പരിക്കാണ് പ്രധാന തിരിച്ചടിയായത്. കാല്‍മുട്ടിന് പരിക്കേറ്റ ദീപക്ക് യോഗ്യതാ മത്സരങ്ങള്‍ പലതും നഷ്ടമായതോടെ ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരികയായിരുന്നു.

ഗൗരവ് സോളങ്കി (ബോക്‌സിങ്)

ഗൗരവ് സോളങ്കി (ബോക്‌സിങ്)

ബോക്‌സിങ്ങിലെ ഇന്ത്യ വളരെ പ്രതീക്ഷ വെക്കുന്ന യുവതാരമാണ് ഗൗരവ് സോളങ്കി. 24കാരനായ താരം 2018ലെ കോമണ്‍വെല്‍ത്ത് ഗെയ്‌സില്‍ ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയിരുന്നു. എന്നാല്‍ ടോക്കിയോ ഒളിംപിക്‌സില്‍ താരം പങ്കെടുക്കുന്നില്ല. യോഗ്യത നേടുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ജോര്‍ദാനില്‍ നടന്ന ഏഷ്യ ബോക്‌സിങ് ഇവന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അദ്ദേഹം പുറത്തായി. കോവിഡ് 19യെത്തുടര്‍ന്ന് പല ടൂര്‍ണമെന്റുകളും നടക്കാതെ പോയത് താരത്തിന് യോഗ്യത നേടിയെടുക്കുന്നതിന് തടസമായി.

സാക്ഷി മാലിക് (ഗുസ്തി)

സാക്ഷി മാലിക് (ഗുസ്തി)

വനിതകളുടെ ഗുസ്തിയിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് സാക്ഷി മാലിക്. 2016ലെ ഒളിംപിക്‌സില്‍ 58 കിലോ ഗ്രാം വിഭാഗത്തില്‍ സാക്ഷി വെങ്കല മെഡല്‍ നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും വെങ്കലും കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും വെങ്കലവുമെല്ലാം നേടിയിട്ടുള്ള സാക്ഷി ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നില്ല. യോഗ്യതാ മത്സരത്തില്‍ പരാജയപ്പെട്ടതാണ് സാക്ഷിക്ക് തിരിച്ചടിയായത്.

കിഡംബി ശ്രീകാന്ത് (ബാഡ്മിന്റണ്‍)

കിഡംബി ശ്രീകാന്ത് (ബാഡ്മിന്റണ്‍)

ഇന്ത്യയുടെ പുരുഷ ബാഡ്മിന്റണ്‍ താരങ്ങളിലെ ഏറ്റവും കരുത്തനായ താരങ്ങളിലൊരാളാണ് കിഡംബി ശ്രീകാന്ത്. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണ്ണവും വെള്ളിയും നേടിയ ശ്രീകാന്തില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണെങ്കിലും ടോക്കിയോ ഒളിംപിക്‌സിന് ടിക്കറ്റെടുക്കാനായില്ല. 16 വരെ റാങ്കിലുള്ളവര്‍ക്ക് നേരിട്ട് ടോക്കിയോ ടിക്കറ്റ് ലഭിച്ചു. ശ്രീകാന്ത് 20ാം സ്ഥാനത്തായിരുന്നു. യോഗ്യതാ മത്സരങ്ങളെല്ലാം കോവിഡിനെത്തുടര്‍ന്ന് മാറ്റിവെച്ചതോടെയാണ് അദ്ദേഹത്തിന് യോഗ്യത നേടാനാവാതെ പോയത്.

സൈന നെഹ്‌വാള്‍ (ബാഡ്മിന്റണ്‍)

സൈന നെഹ്‌വാള്‍ (ബാഡ്മിന്റണ്‍)

2012ലെ ഒളിംപിക്‌സില്‍ ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയ സൈന നെഹ് വാള്‍ ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നില്ല. 2017ല്‍ ഒന്നാം റാങ്കുകാരിയായ സൈനക്ക് പതിയ ഫോം നഷ്ടപ്പെട്ടു. നിലവില്‍ 22ാം റാങ്കുകാരിയായതിനാല്‍ നേരിട്ട് യോഗ്യത നേടാനായിട്ടില്ല. കോവിഡിനെത്തുടര്‍ന്ന് മറ്റ് ടൂര്‍ണമെന്റുകള്‍ നടത്താന്‍ സാധിക്കാത്തതും സൈനക്ക് തിരിച്ചടിയായി.

Story first published: Saturday, July 3, 2021, 15:35 [IST]
Other articles published on Jul 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X