വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിജയ് ഹസാരെ ട്രോഫിയില്‍ ഇവര്‍ താരങ്ങള്‍; കൈയടിക്കേണ്ട പ്രകടനങ്ങള്‍ ഇതാ

മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിന്റെ വിജയക്കുതിപ്പിന് അവസാനം കുറിച്ചാണ് കര്‍ണാടക കിരീടം ചൂടിയത്. തോല്‍വി അറിയാതെ എത്തിയ തമിഴ്‌നാടിനെ ഫൈനലില്‍ മഴനിയമ പ്രകാരം 60 റണ്‍സിനാണ് കര്‍ണാടക പരാജയപ്പെടുത്തിയത്. ആവേശ പോരാട്ടങ്ങള്‍ നിരവധി കണ്ട ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫി ചില താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനത്തിലും സാക്ഷ്യം വഹിച്ചു. പന്തുകൊണ്ടും ബാറ്റുകൊണ്ടും വിസ്മയിപ്പിച്ച് ഇന്ത്യയുടെ ഭാവി താരങ്ങളായി ഉയര്‍ന്നുവരുന്ന ചില യുവതാരങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയിലെ തിളക്കമാര്‍ന്ന താരങ്ങളും അവരുടെ പ്രകടനങ്ങളും ചുവടെ.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

കേരളത്തിന്റെ സ്വന്തം സഞ്ജു തകര്‍പ്പന്‍ പ്രകടനമാണ് ടൂര്‍ണമെന്റില്‍ പുറത്തെടുത്തത്.58.57 ശരാശരിയില്‍ 410 റണ്‍സടിച്ചെടുത്ത സഞ്ജു വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗ സ്‌കോറെന്ന റെക്കോഡും സ്വന്തം പേരിലാക്കി.ഗോവയ്‌ക്കെതിരേ പുറത്താവാതെ 212 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതോടെ ബംഗ്ലാദേശിനെതിരായ ട്വന്റി20ക്കുള്ളിലെ ഇന്ത്യന്‍ ടീമിലും ഇടം കണ്ടെത്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിന് സാധിച്ചു.

ശിവം ദുബെ

ശിവം ദുബെ

ഇന്ത്യയുടെ ഭാവി ഓള്‍റൗണ്ടറായി വളര്‍ന്നുവരുന്ന ശിവം ദുബെയും മികച്ച പ്രകടനമാണ് വിജയ് ഹസാരെ ട്രോഫിയില്‍ പുറത്തെടുത്തത്.26കാരനായ താരം കര്‍ണാടകയ്‌ക്കെതിരേ നേടിയ 67 പന്തില്‍ 118 റണ്‍സ് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നു. ബംഗ്ലാദേശിനെതിരായ ട്വന്റി20ക്കുള്ള ഇന്ത്യന്‍ ടീമില്‍ ദുബെയും സ്ഥാനം പിടിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 48.19 ,ലിസ്റ്റ് എയില്‍ 43.85,ട്വന്റി20യില്‍ 18.61 എന്നിങ്ങനെയാണ് ദുബെയുടെ ശരാശരി.പന്തുകൊണ്ടും ഉപകാരിയായ ദുബെ ഭാവി യുവരാജ് സിങ് എന്ന വിശേഷണം ഇതിനോടകം നേടിക്കഴിഞ്ഞു.


അച്ഛനാണ് എന്നും എന്റെ സൂപ്പര്‍ ഹീറോ; വിരാട് കോഹ്ലി

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്തുപോയ രാഹുല്‍ ടീമില്‍ തിരിച്ചെത്താനുള്ള പ്രകടനം വിജയ് ഹസാരെ ട്രോഫിയില്‍ കാഴ്ചവെച്ചു. 11 മത്സരങ്ങളില്‍ നിന്ന് 66.44 ശരാശരിയില്‍ 598 റണ്‍സാണ് രാഹുല്‍ നേടിയത്.കര്‍ണാടകയുടെ കിരീടനേട്ടത്തില്‍ നിര്‍ണ്ണായകമായിരുന്നു രാഹുലിന്റെ ബാറ്റിങ്.ടൂര്‍ണമെന്റിലെ ഉയര്‍ന്ന മൂന്നാമത്തെ റണ്‍ സ്‌കോററാണ് രാഹുല്‍.അഞ്ച് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ നേടിയത്.

സ്വിസ് ഇന്‍ഡോര്‍; സിറ്റ്‌സിപാസിനെ തോല്‍പ്പിച്ച് ഫെഡറര്‍ ഫൈനലില്‍, സീസണിലെ 50-ാം വിജയം

ബാബ അപരജിത്ത്

ബാബ അപരജിത്ത്

മൂന്നാം നമ്പര്‍ ബാറ്റിങ് ഓഡറില്‍ സ്ഥിരതയോടെ കളിക്കുന്ന താരമായി അപരജിത്ത് മാറിക്കഴിഞ്ഞു. ടൂര്‍ണമെന്റില്‍ 12 മത്സരത്തില്‍ നി്ന്ന് 66.44 ശരാശരിയില്‍ 598 റണ്‍സാണ് അപരജിത്ത് നേടിയത്.ഒരു സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.ഓള്‍റൗണ്ടറെന്ന നിലയില്‍ ഉപയോഗിക്കാവുന്ന താരമാണഅ അദ്ദേഹം.റെയില്‍വേസിനെതിരേ 124 റണ്‍സും നാല് വിക്കറ്റും നേടിയാണ് അദ്ദേഹം വിസ്മയിപ്പിച്ചത്.

മെക്‌സിക്കന്‍ ഗ്രാന്റ് പ്രീ: മാക്‌സ് വെസ്തപ്പാന്‍ പോള്‍ പൊസിഷനില്‍

ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

19കാരനായ യുവതാരം ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.ടൂര്‍ണമെന്റില്‍ 609 റണ്‍സാണ് യുവ ഓപ്പണര്‍ അടിച്ചെടുത്തത്.67.77 ആണ് അദ്ദേഹത്തിന്റെ ശരാശരി.സൗരാഷ്ട്രയ്ക്കും ഗോവയ്ക്കുമെതിരേ തുടര്‍ച്ചയായി സെഞ്ച്വറി നേടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ 183 റണ്‍സ് നേടി അദ്ദേഹം കൈയടി നേടിയിരുന്നു.2019ലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ദേവ്ദത്തിനെ ടീമിലെടുത്തിരുന്നു.

Story first published: Sunday, October 27, 2019, 13:03 [IST]
Other articles published on Oct 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X