Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ വന്‍ തീപിടിത്തം; ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപ്പിടിത്തം | Oneindia Malayalam

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഒരുമുറി പൂര്‍ണമായും കത്തിനശിച്ചു. ഇടപ്പള്ളിയിലുള്ള വീട്ടില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. വീടിന്റെ താഴത്തെ നിലയിലെ മുറിയില്‍ വലിയ തോതിലുള്ള തീപിടിത്തമാണുണ്ടായത്. അയല്‍വാസികളാണ് തീയും പുകയും ഉയരുന്നത് കണ്ട് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്.

സംഭവസമയം ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയും ജോലിക്കാരും വീട്ടിലുണ്ടായിരുന്നു. ഇവരെ ഗ്ലാസ് തുറന്ന് പുറത്തെത്തിച്ചു. ആര്‍ക്കും പരിക്കില്ല. വീടിന് മുകള്‍നിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. തൃക്കാക്കര, ഗാന്ധിനഗര്‍ എന്നി നിലയങ്ങളിലെ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഷോട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

sreesanth

ഏറെനാള്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ശ്രീശാന്തിന് ഒത്തുകളിയെ തുടര്‍ന്ന് ആജീവനാന്ത വിലക്ക് ലഭിച്ചിരുന്നു. കോടതി ഇടപെടലിനെ തുടര്‍ന്ന് ശ്രീശാന്ത് വിലക്ക് പിന്‍വലിക്കാന്‍ കഴിഞ്ഞദിവസമാണ് ബിസിസിഐ തീരുമാനിച്ചത്. 2020 സെപ്റ്റംബര്‍ 13ന് ശ്രീശാന്തിന് ക്രിക്കറ്റിലേക്ക് മടങ്ങിവരാം. 2013 സെപ്റ്റംബര്‍ 13 മുതലാണ് ശ്രീശാന്തിന് വിലക്ക് ലഭിച്ചത്.

Story first published: Saturday, August 24, 2019, 10:08 [IST]
Other articles published on Aug 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+