ഇന്ത്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു
ദില്ലി: അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു. 2020 നവംബര്‍ 2 മുതല്‍ 21 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. ഇന്ത്യയിലെ നാലു നഗരങ്ങളിലായാണ് ഗ്രൂപ്പ് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കൊല്‍ക്കത്ത, നവി മുംബൈ, ഗോവ, അഹമ്മദാബാദ് എന്നിവ കൂടാതെ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിനും ഫിഫ അനുമതി നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷം മാര്‍ച്ചിലാണ് ഇന്ത്യയെ വേദിയായി പ്രഖ്യാപിച്ചത്. സ്‌പെയന്‍ ആണ് നിലവിലെ ചാമ്പ്യന്‍. ഇന്ത്യ ആതിഥേയ രാജ്യമെന്നനിലയില്‍ യോഗ്യത നേടിയിട്ടുണ്ട്. നേരത്തെ പുരുഷ അണ്ടര്‍ 17 ലോകകപ്പ് മികവുറ്റ രീതിയില്‍ നടത്തിയതാണ് ഇന്ത്യയ്ക്ക് വീണ്ടും വേദി അനുവദിക്കാന്‍ ഇടയായത്. വനിതാ ലോകകപ്പും ഇന്ത്യയിലെത്തുന്നതോടെ ഫിഫ മറ്റു ടൂര്‍ണമെന്റുകള്‍ക്കും ഭാവിയില്‍ ഇന്ത്യയെ പരിഗണിച്ചേക്കും.

നേരത്തെ ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ വനിതകളുടെ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് വേദിയായത്. ഇതുവരെ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് യോഗ്യത നേടാനായിട്ടില്ല. എന്നാല്‍, ആതിഥേയരെന്ന നിലയില്‍ ഇന്ത്യയ്ക്ക് മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. ലോകകപ്പ് തീയതി പ്രഖ്യാപിച്ചതോടെ ലോകകപ്പിനായുള്ള ഒരുക്കവും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വേഗത്തിലാക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications