Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ ലോക ഫുട്‌ബോളര്‍; അന്തിമ പട്ടിക പുറത്തുവിട്ടു, മെസ്സിക്കും റൊണാള്‍ഡോയ്ക്കും ഭീഷണി

ലണ്ടന്‍: ഈ വര്‍ഷത്തെ ഫിഫ ലോക ഫുട്‌ബോളര്‍ ബഹുമതിക്കായുള്ള അന്തിമ ചുരുക്ക പട്ടിക പുറത്തുവിട്ടു. സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ക്കൊപ്പം വിര്‍ജില്‍ വാന്‍ ഡെയ്ക്കും അന്തിമ പട്ടികയില്‍ ഇടംപിടിച്ചു. മികച്ച യോറോപ്യന്‍ താരത്തിനുള്ള അവാര്‍ഡ് ദിവസങ്ങള്‍ക്ക് മുന്‍പേ സ്വന്തമാക്കിയ വാന്‍ഡൈക്ക് ലോക ഫുട്‌ബോളര്‍ ബഹുമതിക്കും സൂപ്പര്‍താരങ്ങള്‍ക്ക് ഭീഷണിയാകും.

പതിനൊന്ന് വര്‍ഷക്കാലം മെസ്സിയും ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും മാറിമാറി പങ്കുവെച്ചിരുന്ന ലോക ഫുട്‌ബോളര്‍ ബഹുമതി കഴിഞ്ഞവര്‍ഷം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ ക്രൊയേഷ്യയ്ക്കായും ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡനായും നടത്തിയ പ്രകടനം പരിഗണിച്ചാണ് മോഡ്രിച്ചിന് അവാര്‍ഡ് നല്‍കിയത്. ഇത്തവണയും സൂപ്പര്‍താരങ്ങള്‍ക്ക് അവാര്‍ഡ് ലഭിക്കുന്ന എന്ന കാര്യത്തില്‍ സംശയമാണ്.

messi-virgil-cr7

ലിവര്‍പൂള്‍ പ്രതിരോധനിര താരമായ വാന്‍ഡൈക്ക് ഗംഭീര പ്രകടനമാണ് കഴിഞ്ഞ സീസണില്‍ പുറത്തെടുത്തത്. ചാമ്പ്യന്‍സ് ലീഗ് ട്രോഫി 2005ന് ശേഷം വീണ്ടും ലിവര്‍പൂളിന് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വാന്‍ ഡൈക്ക് പുറത്തെടുത്തത്. നെതര്‍ലന്‍ഡ്‌സിനുവേണ്ടിയും മികച്ച പ്രകടനം നടത്തിയ വാന്‍ഡൈക്കിന് ലോക ഫുട്‌ബോളര്‍ ബഹുമതി ലഭിക്കാന്‍ സാധ്യതയേറെയാണ്.

Story first published: Tuesday, September 3, 2019, 8:54 [IST]
Other articles published on Sep 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+