വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫിഫ20 ഗെയിം റേറ്റിങ്; റൊണാള്‍ഡോയെ കടത്തിവെട്ടി മെസി തലപ്പത്ത്

messi, ronaldo, barcelona, fifa, ea sports

സൂറിച്ച്: ഇഎ സ്‌പോര്‍ട്‌സ് ഫിഫ20 ഫുട്‌ബോള്‍ ഗെയിം താരങ്ങളുടെ റേറ്റിങ് നിലവാരം പുറത്തുവിട്ടു. യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കടത്തിവെട്ടി ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയാണ് ഒന്നാം സ്ഥാനത്ത്.94 റേറ്റിങ് പോയിന്റാണ് മെസ്സിക്കുള്ളത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മെസ്സിയേക്കാള്‍ ഒരു പോയിന്റ് വ്യത്യാസത്തിലാണ് രണ്ടാമത് നില്‍ക്കുന്നത്. പിഎസ്ജിയുടെ ബ്രസീല്‍ താരം നെയ്മറാണ് മൂന്നാമത്. 92 പോയിന്റാണ് നെയ്മര്‍ക്കുള്ളത്.

നാലാം സ്ഥാനക്കാരനായത് റയല്‍ മാഡ്രിഡിന്റെ ബെല്‍ജിയം സ്‌ട്രൈക്കര്‍ ഏദന്‍ ഹസാര്‍ഡാണ്.ചെല്‍സിയില്‍ നിന്ന് കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ റയലിലെത്തിയ താരത്തിന് 91 പോയിന്റാണുള്ളത്.അത്‌ലറ്റികോ മാഡ്രിഡിന്റെ ജാന്‍ ഒബ്ലാക്ക് 91 പോയിന്റോടെ അഞ്ചാം സ്ഥാനത്തും തുല്യപോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിന്‍ ആറാം സ്ഥാനത്തും നില്‍ക്കുന്നു.ലിവര്‍പൂള്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ് ഏഴാമതാണ്.

ലോകകപ്പ് യോഗ്യതാ മത്സരം: ഖത്തറിനെ തളച്ച് ഇന്ത്യ, മനംകവര്‍ന്ന് ഗുര്‍പ്രീത്ലോകകപ്പ് യോഗ്യതാ മത്സരം: ഖത്തറിനെ തളച്ച് ഇന്ത്യ, മനംകവര്‍ന്ന് ഗുര്‍പ്രീത്

messi

91 പോയിന്റാണ് സലാഹിനുള്ളത്.ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ വിജില്‍ വാന്‍ ഡെക്ക് തുല്യപോയിന്റോടെ എട്ടാം സ്ഥാനത്തും 90 പോയിന്റ് തന്നെയുള്ള ലൂക്കാ മോഡ്രിച്ചും മാര്‍ക്ക് ആന്‍ഡ്രി ടെര്‍ സ്റ്റീഗനും ഒമ്പതും പത്തും സ്ഥാനങ്ങളിലുണ്ട്. പുതിയ ഗെയിമിന്റെ മുന്നോടിയായി എല്ലാ വര്‍ഷവും ഫിഫ പുറത്തുവിടുന്ന റാങ്കിങ്ങാണിത്.

Story first published: Wednesday, September 11, 2019, 9:06 [IST]
Other articles published on Sep 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X