Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റില്‍ ചരിത്രമെഴുതി വനിതാ അമ്പയര്‍ ലോറന്‍ ഏഗന്‍ബാഗ്

ദില്ലി: ക്രിക്കറ്റില്‍ പുരുഷന്മാരുടെ ഇടമായ അമ്പയറിങ്ങില്‍ ഒരു വനിത ചരിത്രമെഴുതി. ലോറന്‍ ഏഗന്‍ബാഗ് എന്ന 23 കാരിയാണ് പുരുഷന്മാരുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അമ്പയറായി പുതിയ അധ്യായം രചിച്ചത്. സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടന്ന സെന്ററല്‍ ഗൗട്ടേങ്ക് ലയണ്‍സും ബോളണ്ടും തമ്മില്‍ നടന്ന മത്സരത്തില്‍ ലോറന്‍ ഏഗന്‍ബാഗ് അമ്പയറായി. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ (സിഎസ്എ) ത്രിദിന മത്സരമായിരുന്നു നടന്നത്.

പുരുഷന്മാരുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് നിയന്ത്രിച്ച ആദ്യ വനിതാ അമ്പയറാണ് ഇനി ലോറന്‍. ഈ വര്‍ഷം ആദ്യം ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കേപ് ടൗണില്‍ വെച്ച് നടന്ന ടി20 യിലും അമ്പയറായി ലോറന്‍ ഏഗന്‍ബാഗ് പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന വനിതാ ടി20 ലോകകപ്പ് ക്വാളിഫയര്‍ ഫൈനലിലും പ്ലേ ഓഫ് മത്സരങ്ങളിലും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വനിതാ പാനലിലും ഇവര്‍ ഉള്‍പ്പെട്ടു.

agenbag

ദക്ഷിണാഫ്രിക്കയിലെ വനിതാ അമ്പയറിംഗിലെ തലവനായി ലോറന്‍ ഏഗന്‍ബാഗ് മാറിയിരിക്കുന്നതായി സിഎസ്എയുടെ ക്രിക്കറ്റ് ആക്ടിംഗ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കോറി വാന്‍ സൈല്‍ പറഞ്ഞു. തന്റെ സ്വപ്നങ്ങള്‍ അര്‍പ്പണബോധത്തോടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും നേടാനാകുമെന്നും ഇതിന് പരിമിതികളില്ലെന്നും അവര്‍ തെളിയിച്ചു, തന്റെ പാത പിന്തുടരാന്‍ അവര്‍ തീര്‍ച്ചയായും മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, അദ്ദേഹം വ്യക്തമാക്കി

Story first published: Thursday, October 24, 2019, 13:46 [IST]
Other articles published on Oct 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+